Taliban - Afghanistan : താലിബാൻ കാബൂൾ 90 ദിവസങ്ങൾക്കുള്ളിൽ പിടിച്ചടക്കാൻ സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ്
അഫ്ഗാനിസ്ഥാനിലെ കൂടുതൽ പ്രദേശങ്ങൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
Washington/Kabul: താലിബാൻ (Taliban) തീവ്രവാദികൾ 30 ദിവസങ്ങൾക്കുള്ളിൽ കാബൂൾ ഒറ്റപ്പെടുത്താനും 90 ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്ന് യുഎസ് ഡിഫെൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് അദ്ദേഹം ഇത് അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കൂടുതൽ പ്രദേശങ്ങൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഡിഫെൻസ് ഉദ്യോഗസ്ഥൻ റോയിറ്റേഴ്സ്റ്റിന് നൽകിയ വിവരത്തിലാണ് ഇത് അറിയിച്ചിരിക്കുന്നത്. യുഎസ് ട്രൂപ്പിനെ അഫ്ഗാനിസ്ഥാനിൽ (Afganistan) നിന്ന് [പിൻവലിച്ച ശേഷം താലിബാൻ വിവിധ നഗരങ്ങൾ പിടിച്ചടക്കിയ വേഗത അനുസരിച്ചാണ് കാബൂളിന് എന്ന വരെ പിടിച്ച് നില്ക്കാൻ കഴിയുമെന്ന് വിലയിരുത്തിയിരിക്കുന്നത്.
ALSO READ: Afghanistan ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു
എന്നാൽ ഇത് തന്നെ നടക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ആർമി കൂടുതൽ പ്രതിരോധം തീർക്കുകയും തിരിച്ച് പോരാടുകയും ചെയ്യുകയാണെങ്കിൽ സ്ഥിതിഗതികളിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ തീവ്രവാദികൾ രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും പിടിച്ചടക്കി കഴിഞ്ഞു.
ALSO READ: Afghanistan - Taliban: താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ
അതേസമയം അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ധനമന്ത്രി (Finance minister) ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു. താലിബാൻ തീവ്രവാദികൾ പ്രധാന കസ്റ്റംസ് പോസ്റ്റുകൾ പിടിച്ചടക്കി അതിവേഗം രാജ്യത്ത് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജ്യം വിട്ടത്.
രാജ്യത്തെ കസ്റ്റംസ് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തതിന് പിന്നാലെയാണ് പയേന്ദ രാജ്യം വിട്ടതെന്ന് അഫ്ഗാന്‍ ധന മന്ത്രാലയ വക്താവ് മുഹമ്മദ് റാഫി ടോബെ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...