Omicron: യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുത്തൻ വകഭേദമായ ഒമിക്രോൺ (Omicron virus ) സ്ഥിരീകരിച്ചു.
ദുബായ്: യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുത്തൻ വകഭേദമായ ഒമിക്രോൺ (Omicron virus ) സ്ഥിരീകരിച്ചു. വൈറസ് ബാധ യുഎഇയിലെത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് സ്ഥിരീകരിച്ചത്.
ഇവരെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല
ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എല്ലാ സാഹചര്യത്തെയും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: Corona: ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ഉടൻ വരുമോ? ഈ കമ്പനി അനുമതി തേടിയിട്ടുണ്ട്
അമേരിക്കയിലെ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത് നവംബർ 22 ന് കാലിഫോർണിയയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ്. ഇയാൾക്ക് 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ സൗദിയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു അതും ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനാണ് വൈറസ് ബാധ ഏറ്റത്. ഇദ്ദേഹത്തേയും ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരേയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹമെന്നാണ് സൂചന.
Also Read: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
ഇതിനിടയിൽ ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാകുമെന്നാണ് ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന മോഡേണ കമ്പനിയുടെ മേധാവിയുടെ വാദത്തെ തള്ളിയാണ് ഇസ്രായേലിന്റെ ഈ വെളിപ്പെടുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...