Albert Einstein: ലോകം കണ്ട മഹാപ്രതിഭ; ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രപ്രതിഭ
Albert Einstein Death Anniversary: ക്വാണ്ടം മെക്കാനിക്സ് സിദ്ധാന്തത്തിന്റെ വികാസത്തിലും ആൽബർട്ട് ഐൻസ്റ്റീൻ പ്രധാന സംഭാവനകൾ നൽകി.
ജർമ്മൻ വംശജനായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ. ശാസ്ത്രലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എക്കാലത്തെയും മികച്ച ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തം വികസിപ്പിച്ചു. ക്വാണ്ടം മെക്കാനിക്സ് സിദ്ധാന്തത്തിന്റെ വികാസത്തിലും അദ്ദേഹം പ്രധാന സംഭാവനകൾ നൽകി.
സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ സേവനങ്ങൾക്കും പ്രത്യേകിച്ച് ക്വാണ്ടം സിദ്ധാന്തത്തിന്റെ വികാസത്തിലെ സുപ്രധാന ചുവടുവയ്പ്പായ ഫോട്ടോഇലക്ട്രിക് ഇഫക്റ്റ് നിയമം കണ്ടെത്തിയതിനും 1921-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആൽബർട്ട് ഐൻസ്റ്റീന് ലഭിച്ചു. ഏപ്രിൽ 18 ആണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനം. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു.
ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1955 ഏപ്രിൽ 18ന് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്. "എനിക്ക് സമയമാകുമ്പോൾ പോകണം, കൃത്രിമമായി ആയുസ് വർധിപ്പിക്കുന്നത് ഉചിതമല്ല, ഞാൻ എന്റെ പങ്ക് ചെയ്തു, പോകാനുള്ള സമയമായി, ഞാൻ അത് നന്നായി ചെയ്യും" എന്ന് പറഞ്ഞ് കൂടുതൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അദ്ദേഹം വിസമ്മതിച്ചു.
മരിക്കുമ്പോൾ അദ്ദേഹത്തിന് 76 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ജർമ്മൻ ഭാഷയിൽ ആയിരുന്നു. മരണക്കിടക്കയിൽ, ഐൻസ്റ്റീൻ ജർമ്മൻ ഭാഷയിൽ തന്റെ അവസാന വാക്കുകൾ പറഞ്ഞു. എന്നാൽ, അദ്ദേഹത്തെ പരിചരിച്ചിരുന്ന നഴ്സിന് ജർമ്മൻ ഭാഷ വശമില്ലായിരുന്നു. അതിനാൽ അദ്ദേഹം എന്താണ് അവസാനമായി പറഞ്ഞതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...