വാഷിംഗ്‌ടണ്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് ഇറാന്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം ഉടനെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാന് ഉടന്‍ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്. അമേരിക്കയ്ക്ക് ഏറ്റവും ശക്തവും സുസജ്ജമായ സൈന്യമുണ്ട്, എല്ലാം നല്ലതിന് എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.



ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. 


അതേസമയം, സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ US വിലയിരുത്തി വരികയാണ്. ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി


12-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാഖിലെ അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.


അതേസമയം, ആദ്യ തിരിച്ചടിയ്ക്ക് സുലൈമാനി കൊല്ലപ്പെട്ട സമയം' തന്നെയാണ് ഇറാന്‍ തിരഞ്ഞടുത്തത്‌. ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് പുലര്‍ച്ചെ 1.20നായിരുന്നു. ആ സമയം  തന്നെയാണ് തിരിച്ചടിക്കാന്‍ ഇറാന്‍ തിരഞ്ഞെടുത്തതും.