ശ്രീലങ്ക: Sri Lanka Crisis: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനരോഷം കത്തി നിൽക്കുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനടക്കം രാജിവെച്ചു.  അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് ഈ തീരുമാനം. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മഹിന്ദയുടെ മകനും യുവജനകാര്യ കായിക വകുപ്പ് മന്ത്രിയുമായ നമൽ രജപക്സെ രാജിവെച്ചു. പിന്നാലെ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചു.  എല്ലാ രാഷ്രീയ കക്ഷികളേയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും സഹോദരൻ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായെന്ന വാർത്തയ്ക്കു പിന്നാലെയാണ് ഇങ്ങനൊരു വാർത്ത പുറത്തുവന്നത്. 


 



Also Read: കർഫ്യൂവിനെതിരെ ശ്രീലങ്കയിൽ തെരുവിലിറങ്ങി വിദ്യാർഥികളുടെ പ്രതിഷേധം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോ​ഗിച്ചു


ഇതോടെ സാമ്പത്തിക പ്രതിസന്ധി (Sri Lanka Financial crisis) രൂക്ഷമായ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായിരിക്കുകയാണ് എന്നത് വ്യക്തമായിരിക്കുകയാണ്. ഇതിനിടയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി ഇന്നലെ അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും . പ്രധാനമന്ത്രിയുടെ ഓഫീസ് രാജിവാർത്ത നിഷേധിച്ചു. 


സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് എന്നാണ് റിപ്പോർട്ട്. 


Also Read: കൊടും പട്ടിണി, അരക്ഷിതാവസ്ഥ, കലാപം... അതിദാരുണമായ പതനത്തിലേക്ക് ലങ്കയെ തള്ളി വിട്ടത് എന്താണ്?


വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. ഇതിനിടയിൽ പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളിൽ അക്രമാസക്തമാകുകയും കർഫ്യൂ ലംഘിച്ച് റാലി നടത്താൻ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 


Also Read:  Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി! 


ജനകീയ പ്രക്ഷോഭങ്ങൾക്കു തടയിടാൻ അടിയന്തരാവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങൾക്കും ഇന്നലെ സർക്കാർ വിലക്ക് ഏർപ്പെടുത്തിയെങ്കിലും 15 മണിക്കൂറിനു ശേഷം പിൻവലിക്കുകയായിരുന്നു. ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങൾ തടയാനെന്ന പേരിൽ ഇന്നലെ പുലർച്ചെ വിലക്കിയത്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക