Calandula Falls: 360 കിലോ മീറ്റർ ഒഴുകുന്ന കലാണ്ടുല വെള്ളച്ചാട്ടം, അതിശയിപ്പിക്കുന്ന കഥ
ആഫ്രിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്ള വിക്ടോറിയയാണ് പട്ടികയിൽ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ കിഴക്കായാണിത്
ലോകപ്രശസ്തമായ വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ നയാഗ്രയെ ആകും പലരും ഓർക്കുക. നയാഗ്രയെ പോലെ തന്നെ പ്രകൃതി ഭംഗിയും വലിപ്പവും കൊണ്ട് വേറിട്ട് നിൽക്കുന്ന മറ്റ് വെള്ളച്ചാട്ടങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇവയിൽ ചിലതാകട്ടെ, അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയവയാണ്.അത്തരത്തിൽ ഒന്നാണ് അംഗോളയിലെ മലാൻജെ പ്രവിശ്യയിലുള്ള കലാണ്ടുല വെള്ളച്ചാട്ടം.
ആഫ്രിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്ള വിക്ടോറിയയാണ് പട്ടികയിൽ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ കിഴക്കായാണ് കലാണ്ടുലയുടെ സ്ഥാനം.344 അടി ഉയരവും 1,300 അടി വീതിയുമുള്ള കലാണ്ടുലയിൽ നിന്ന് താഴേക്ക് കുതിക്കുന്ന വെള്ളം കൂറ്റൻ പാറകളിൽ തട്ടി ചിതറുന്നത് കാണാൻ ഏറെ മനോഹരമാണ്.
പണ്ടുകാലത്ത് കലാണ്ടുലയെ പുണ്യസ്ഥലമായി കണക്കാക്കിയിരുന്ന തദ്ദേശീയർ ഇവിടെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ നടത്തിയിരുന്നു. കലാണ്ടുലയിലെ വെള്ളം വറ്റാറില്ല.പാറകൾ നിറഞ്ഞ പാതയിലൂടെ 30 മിനിറ്റോളം നടന്നു വേണം കലാണ്ടുല സ്ഥിതി ചെയ്യുന്ന ലുകാല നദി പ്രദേശത്തേക്ക് ടൂറിസ്റ്റുകൾക്ക് എത്താൻ. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവം മൂലം ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പൂർണമായും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല.
എയ്ഞ്ചൽ വെള്ളച്ചാട്ടം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് എയ്ഞ്ചൽ വെള്ളച്ചാട്ടം. 979 (3,212 അടി) മീറ്ററാണ് ഇതിന്റെ ഉയരം. വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃക കേന്ദ്ര പട്ടികയിലുള്ള വെള്ളച്ചാട്ടമാണിത്.
ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാൽ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ മൂടൽമഞ്ഞാ(mist)യിത്തീരും എന്നതാണ്. കെറെപ് നദിയിലാണ് എയ്ഞ്ചൽ വെള്ളച്ചാട്ടം പതിക്കുന്നത്. 1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നതെങ്കിലും സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.