Amazing Story of Twins: 15 മിനിറ്റിന്‍റെ ഇടവേളയിൽ ഇരട്ടക്കുട്ടികള്‍, പിറന്നാള്‍ ആഘോഷിക്കുക വ്യത്യസ്ത വര്‍ഷത്തിലും മാസത്തിലും ദിവസത്തിലും...!!
ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരട്ട സന്തോഷമാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിക്കുന്ന സഹോദരങ്ങൾ എന്നും ഒരു കൗതുകമാണ്.
Amazing Story of Twins: ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരട്ട സന്തോഷമാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിക്കുന്ന സഹോദരങ്ങൾ എന്നും ഒരു കൗതുകമാണ്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയില്‍ ഫാത്തിമ മാഡ്രിഗൽ എന്ന യുവതിയും ഇരട്ടകുട്ടികൾക്ക് ജന്മം നൽകി. അതിലെന്താണ് ഇത്ര വലിയ കാര്യം എന്നല്ലേ? ഉണ്ട്..
ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച സമയമാണ് ഏറെ കൗതുകമാകുന്നത്. 15 മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഇരട്ടകള്‍ പിറന്നത്. പക്ഷെ ഈ 15 മിനിറ്റ് വലിയ വ്യത്യാസമാണ് അവരുടെ ജീവിതത്തില്‍ വരുത്തിയത്. അതായത് രണ്ട് കുട്ടികളുടേയും ജന്മദിനം വ്യത്യസ്ത വര്‍ഷങ്ങളിലും വ്യത്യസ്ത മാസങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത തിയതിയിലുമാണ് ആഘോഷിക്കാന്‍ സാധിക്കുക...!!
അതായത് 15 മിനിറ്റിന്‍റെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ടകളില്‍ ഒരാള്‍ 2021 വെള്ളിയാഴ്ചയും രണ്ടാത്തെയാള്‍ 2022 ശനിയാഴ്ചയുമാണ് ജനിച്ചത്. ഒരാള്‍ ഡിസംബറില്‍ ജനിച്ചപ്പോള്‍ മറ്റേയാള്‍ ജനിച്ചത് ജനുവരിയിലാണ്...!! ഒരാള്‍ 31 ന് ജനിച്ചപ്പോള്‍ മറ്റെയാള്‍ 1ന് ജനിച്ചു...!!
ഇത്തരത്തിൽ ഇരട്ടകള്‍ വ്യത്യസ്ത ദിവസത്തിലും മാസത്തിലും വർഷത്തിലും ജനിക്കുന്നത് വളരെ അപൂര്‍വ്വമാണ്. 20 ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന പ്രത്യേകതയാണിത് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് പുതുവർഷത്തിന് 15 മിനിറ്റ് മുമ്പ് ജനിച്ചത് ആൺകുട്ടിയാണ്. വെള്ളിയാഴ്ച രാത്രി പുതുവത്സരം പിറക്കുന്നതിന് 15 മിനിറ്റ് മുന്‍പ് 11.45 ന് ഫാത്തിമ മാഡ്രിഗലിനും റോബർട്ട് റുജില്ലോയ്ക്കും ഒരു മകൻ ജനിച്ചു. ആൽഫ്രെഡോ എന്ന് പേരിട്ടു.
മകന്‍ ജനിച്ച് കൃത്യം 15 മിനിറ്റ് കഴിഞ്ഞ് രാത്രി 12 മണിക്ക് ഈ ദമ്പതികൾക്ക് ഒരു മകൾകൂടി പിറന്നു. അപ്പോഴേക്കും പുതുവർഷം തുടങ്ങിയിരുന്നു. മകൾക്ക് ഐലിൻ എന്ന് പേരിട്ടു.
അസാധാരണമായ ഈ സംഭവത്തില്‍ , അതായത് ഒന്നിച്ചു പിറന്ന തങ്ങളുടെ ഇരട്ടകളുടെ ജന്മദിനം വ്യത്യസ്ത വര്‍ഷങ്ങളില്‍ വ്യത്യസ്ത മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷിക്കുന്നതും അവരുടെ പ്രായത്തിൽ ഒരു വർഷത്തെ ഇടവേളയുണ്ടാകുന്നതും അമ്മയെയും അച്ഛനെയും അത്ഭുതപ്പെടുത്തിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...