2020ൽ ലോകത്ത് ചിരി പടർത്തിയ ജന്തുലോക വിശേഷങ്ങളിലൊന്നായിരുന്നു സഞ്ചാരികളെ ചീത്തവിളിക്കുന്ന തത്തകളുടെ കഥ. ബ്രിട്ടനിലെ ഫ്രിസ്ക്നിയിലുള്ള ലിങ്കൺഷയർ വന്യജീവി പാർക്കിലായിരുന്നു സംഭവം. അന്നു അസഭ്യം പറയുന്ന 5 ആഫ്രിക്കൻ തത്തകളെയും തൊട്ടടുത്ത വർഷം മൂന്നെണ്ണത്തിനെയും കൂടി തെറിവിളിക്കേസിൽ മൃഗശാല അധികൃതർ മറ്റു തത്തകളുടെ അടുത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ഇവയെ തിരികെ തത്തകളുടെ കൂടെ തന്നെ വിടാൻ പദ്ധതിയിടുകയാണ് അധികൃതർ.


COMMERCIAL BREAK
SCROLL TO CONTINUE READING

തത്തകൾ ഒറ്റപ്പെട്ടു ജീവിക്കേണ്ടവ അല്ലെന്നും ഇവ കൂട്ടത്തിലാണു കഴിയേണ്ടതെന്നും അധികൃതർ പറയുന്നു. എന്നാൽ ഇവരുെട തെറിവിളി ശീലം എത്തുന്ന ഗ്രൂപ്പിലെ മറ്റു തത്തകളും പിടിച്ചെടുക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
ആഫ്രിക്കൻ ഗ്രേ വിഭാഗത്തിൽ പെട്ട അ‍ഞ്ച് വെള്ളത്തത്തകളെ 2020 ഓഗസ്റ്റിലാണ്  അധികൃതർ ഏറ്റെടുത്തത്. എറിക്, ജേഡ്, എൽസി, ടൈസൻ, ബില്ലി എന്നിങ്ങനെയായിരുന്നു ഇവരുടെ പേരുകൾ. 5 വ്യത്യസ്ത ഉടമസ്ഥരില്‍ നിന്ന് എത്തിയവരായിരുന്നു ഇവർ. കോവിഡ് കാലമായതിനാൽ പാർക്കിലെത്തിച്ച് കുറച്ചുദിവസം ക്വാറന്റീനിലിരുത്തി.ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടിൽ നല്ല സംസാരവും പെരുമാറ്റവുമൊക്കെയായിരുന്നു. 


തുടർന്ന് ഇവയെ നല്ലൊരു സമയം നോക്കി പ്രധാന പക്ഷി കേന്ദ്രത്തിലേക്കു മാറ്റി. അതോടെയാണു പണി പാളിയത്. വരുന്നവരെയും പോകുന്നവരെയുമൊക്കെ തത്തകൾ ചറപറാ ചീത്ത വിളിക്കാൻ തുടങ്ങി. പലരും കേട്ടാലറയ്ക്കുന്ന നല്ല ഒന്നാന്തരം ഇംഗ്ലിഷ് പച്ചത്തെറി. തത്തകളുടെ തനി സ്വഭാവം കണ്ട്  പുറത്ത് വന്നതോടെ അധികൃതരും പെട്ടു. കാരണം തേടിയ അധികൃതർ ചില നിഗമനങ്ങളിലെത്തി ഒന്നുകിൽ തത്തകളിൽ ഏതെങ്കിലും ഒന്നിന്റെ ഉടമസ്ഥൻ പക്ഷിയെ ചീത്ത വാക്കുകൾ പഠിപ്പിച്ചിരിക്കാമെന്നും കൂട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് തത്തകൾ ഇതെല്ലാം കേട്ടുപഠിച്ചിരിക്കാം എന്നുമായിരുന്നു പാർക്ക് അധികൃതരുടെ നിഗമനം.


കാര്യങ്ങൾ വല്ലാതെ വഷളായി. വിനോദ സഞ്ചാരികളും മറ്റും പക്ഷിക്കൂടുകൾക്കരികിലേക്ക് എത്തുമ്പോൾ തന്നെ തത്തകൾ തെറിവിളി തുടങ്ങും. ചിറകുകൾ ഒക്കെ വീശി ഗുണ്ടകളെ പോലെയുള്ള ആംഗ്യവിക്ഷേപത്തോടെ ഒരു പക്ഷി തെറിവിളിക്കുമ്പോൾ മറ്റുള്ളവർ ആർത്താർത്ത് ചിരിക്കും. പാർക്കിലെത്തിയവർ പൊടുന്നനെയുള്ള ഈ തെറിവിളി കേട്ട് ഞെട്ടിത്തരിച്ച് നിൽക്കും. ഇതു കാണുമ്പോൾ തത്തകൾക്ക് കൂടുതൽ രസം കയറുകയും ഇവ കൂടുതൽ താൽപര്യത്തോടെ തെറിവിളി തുടരുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.