സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ
വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്
ആമസോണിൽ സാമ്പത്തിക പ്രതിസന്ധി . ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 20,000 ജീവനക്കാരെ കമ്പനി ഉടൻ പിരിച്ചുവിടുമെന്നാണ് സൂചന . നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത് . മിക്ക പ്രദേശങ്ങളിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന .
വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത് . വരും മാസങ്ങളിലും പിരിച്ചുവിടൽ തുടരും . ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട് . നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ .
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട് . കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന . നേരത്തെ ആമസോണിന് 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു . ഇത്രയും തുകയുടെ നഷ്ടമുണ്ടാക്കുന്ന ആദ്യ പൊതുമേഖലാ കമ്പനിയാമ് ആമസോൺ . 2021ൽ 1.88ലക്ഷം കോടി ഡോളർ ആസ്ഥിയുണ്ടായിരുന്നു കമ്പനിയ്ക്ക് . കഴിഞ്ഞയാഴ്ച അത് ഇടിഞ്ഞ് ഏകദേശ് 87,900 കോടി ഡോളറായി മാറി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...