ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍  (Amazon) കമ്പനിയിലെ 20,000 ജീവനക്കാര്‍ക്ക്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്പനി അധികൃതര്‍ ഒക്‌ടോബര്‍ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരം പറയുന്നത്.


കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറ്റവും അധികം ലാഭംകൊയ്യുന്ന ഇ-കൊമേഴ്സ്‌ കമ്പനിയാണ്  ആമസോണ്‍. മാര്‍ച്ച്‌ മാസം മുതല്‍ കമ്പനിയില്‍  13,72,000 ജീവനക്കാരെ നിയമിച്ചിരുന്നു. ഓണ്‍ലൈന്‍  വ്യാപാരം വര്‍ദ്ധിച്ചതാണ്  ആമസോണിന്‍റെ   ലാഭവും വര്‍ദ്ധിക്കാന്‍ വഴിയൊരുക്കിയത്.


അമേരിക്കയിലെ മിക്കവാറും കമ്പനികള്‍  lock down ല്‍ അടഞ്ഞു കിടന്നപ്പോള്‍  തുറന്നു പ്രവര്‍ത്തിച്ച കമ്പനിയാണ്  ആമസോണ്‍. 


അതേസമയം, ആമസോണിലെ ജീവനക്കാര്‍ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്തത്  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ കമ്പനി അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു.


ആമസോണില്‍ 1.37 മില്യണ്‍  ജോലിക്കാരുള്ളതില്‍ 1.47ശതമാനത്തിന് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതെന്നും കമ്പനി  വക്താവ് അറിയിച്ചു. ഇതില്‍ എട്ടുപേര്‍ മരിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ആമസോണ്‍ 650 ഫെസിലിറ്റികളിലായി പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും, ജീവനക്കാര്‍ക്ക് പരമാവധി ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


Also read: ഓണ്‍ലൈന്‍ ഷോപ്പിംഗിന് തയ്യാറായിക്കോളൂ.... ആമസോണ്‍ "Great Indian Festival" ഉടന്‍


മറ്റൊരു വന്‍കിട സ്ഥാപനമായ വാള്‍മാര്‍ട്ടിലെ 1.5 മില്യന്‍ ജീവനക്കാരില്‍ ഒരു ശതമാനം പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചിരുന്നു.