മാര്‍പാപ്പയുടെ അറേബ്യന്‍ സന്ദര്‍ശനം; പ്രശംസിച്ച് അമേരിക്ക!!
വിശ്വ മാനവികതയുടെ സന്ദേശവുമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.എ സന്ദര്‍ശനത്തെ പ്രശംസിച്ച് അമേരിക്ക...
ന്യൂയോര്‍ക്ക്: വിശ്വ മാനവികതയുടെ സന്ദേശവുമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.എ സന്ദര്‍ശനത്തെ പ്രശംസിച്ച് അമേരിക്ക...
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍റെ അബുദാബി സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിന്‍റെ ചരിത്രനിമിഷമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
അറേബ്യന്‍ മേഘലയിലെ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലി അര്‍പ്പണം ലോകസമാധാനത്തിന് വലിയ പ്രചോദനവും പ്രോത്സാഹനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വലിയ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം വളര്‍ത്താന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍റെ വരവ് എന്ന പ്രത്യേകതയു൦കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. ഒരു മുസ്ലീം രാജ്യത്തേക്ക്, മതവിശ്വാസങ്ങള്‍ രാഷ്ട്ര നിയമങ്ങളായ ഗള്‍ഫ് മേഖലയിലേക്ക് ഒരു ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ ആദ്യമായെത്തുന്നുവെന്ന കൗതുകത്തിനപ്പുറമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം.
ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. രാജകീയ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത്.