`ആന്‍ഡ്രോയ്ഡ് N`ന്റെ പുതിയ പേര് `നെയ്യപ്പ`മാക്കാന് നിര്‍ദേശം; മലയാളികളുടെ പ്രിയ പലഹാരത്തിന് പിന്തുണയേറുന്നു
ഗൂഗിളിന്‍റെ പുതിയ വേര്‍ഷനായ 'ആന്‍ഡ്രോയ്ഡ് N'ന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് തന്നെ പേര് നിര്‍ദേശിക്കാന്‍ അവസരം നല്‍കിയ ഗൂഗിള്‍, എന്‍ വെച്ചു ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുവേണം നാമനിര്‍ദേശം ചെയ്യാനെന്നും അറിയിച്ചു. രുചിയുള്ള പലതരം പലഹാരങ്ങളുടെ പേരുകള്‍ ഉപയോക്താക്കള്‍ നല്‍കുന്നുമുണ്ട്. അതില്‍ മലയാളികള്‍ നല്‍കിയ പേരാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
മലയാളികളുടെ പ്രിയ പലഹാരമായ നെയ്യപ്പമാണ് മലയാളികള്‍ നാമനിര്‍ദേശം ചെയ്തത്. നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിട്ടുണ്ട്. www.android.com/n എന്ന വെബ്സൈറ്റില്‍ പോയി ആന്‍ഡ്രോയ്ഡ് എനിന്പേര് നല്‍കാം. ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മാത്രം മതി. ചിലര്‍ ചിലര്‍ മെക്‌സിക്കന്‍ ചിപ്‌സായ നാചോസ്, ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ ന്യൂട്ടല്ല, നെക്റ്ററൈന്‍ പഴം എന്നിവയുടെ പേരുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വെര്‍ഷന് രസകരമായ പലഹാരത്തിന്‍റെ പേരാണ് കൊടുക്കാറുള്ളത്. മുന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളുടെ പേര് നോക്കിയാല്‍ തന്നെ ചിത്രം വ്യക്തമാണ്. കപ്പ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോംപ്, ഐസ്‌ക്രീം സാന്റ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപ്പോപ്പ്, മാഷ്‌മെലോ എന്നിവയാണ് ഗൂഗിളിന്‍റെ പഴയ വെര്‍ഷനുകളുടെ പേര്‍.