Mount Everest: എവറസ്റ്റ് മനുഷ്യന് കീഴടങ്ങിയിട്ട് ഇന്ന് 68 വർഷങ്ങൾ
സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റിന് ആ പേരിട്ടത് ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ ആയിരുന്നു.
ന്യൂഡൽഹി: സമുദ്ര നിരപ്പിൽ നിന്നും (Mount Everest) ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിനെ മനുഷ്യൻ കീഴടക്കിയിട്ട് ഇന്ന് 68 വർഷം. 1953 മേയ് 29-നാണ് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവർ ഏവറസ്റ്റ് ആദ്യമായി കീഴടക്കിയത്.
അതോടെ അത് ലോകത്തിലെ തന്നെ ഒരു ചരിത്രമായി മാറുകയായിരുന്നു. ഇവർ രണ്ട് പേരും ഇന്ന് ഭൂമിയിലില്ലെങ്കിലും അവർ വെട്ടിത്തെളിച്ച പാതയായിരുന്നു പിന്നീട് എവറസ്റ്റിലേക്ക് നടന്നവരുടെ വഴികാട്ടി.സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റിന് ആ പേരിട്ടത് 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ ആയിരുന്നു.
Also Read: Johnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്
തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്. നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും എവറസ്റ്റിന് പേരുണ്ട്.
1953-ലെ വിജയകരമായ യാത്രക്കു മുൻപ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.1965 മെയ് 20 നു ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമയും നവാങ് ഗോംബു ഷെർപയും കൊടുമുടിയിൽ കയറി.
ALSO READ: PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി
1984 മെയ് 23 നു ശ്രീമതി. ബചേന്ദ്രി പാൽ കൊടുമുടിയിൽ കയറി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൈവരിച്ചു.അവ്താർ സിംഗ് ചീമ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...