കൊളംബോ: ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ സ്ഫോടനം.  ആര്‍ക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പുഗോഡയിലെ മജിസ്ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്.  സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  


ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയെ നടുക്കിയ സ്ഫോടന പരമ്പരകളില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഒരു സ്ത്രീയുള്‍പ്പെടെ ഒന്‍പത് ചാവേറുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം പിന്നീട് ഐഎസ്‌ ഏറ്റെടുത്തിരുന്നു.