ജെനീവ: കോവിഡിന്റെ മൂന്നാംതരം​ഗത്തെ നേരിടുന്നതിൽ വാക്സിനേഷൻ വളരെ പ്രധാനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ്. വാക്സിനേഷനിൽ ഉണ്ടാകുന്ന പരാജയം കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് കാരണമാകും. ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുന്ന പുതിയ വകഭേദങ്ങളിലേക്ക് ഇത് നയിക്കും. 2022 വീണ്ടെടുക്കലിന്റെ വർഷമാകണമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടെടുക്കലിനും സാമ്പത്തിക തിരിച്ചുവരവിനും അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ സഹായങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിലേറെയായി ലോകമെമ്പാടും പടർന്നുപിടിച്ച, 304 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 5.4 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത കോവിഡിനെ തുല്യതയോടും നീതിയോടും കൂടി നേരിടണമെന്ന് അദ്ദേഹം ആവർത്തിച്ചു.


വികസിത രാജ്യങ്ങളിലെ വാക്സിനേഷൻ നിരക്ക് ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏഴ് മടങ്ങ് കൂടുതലാണെന്ന് ഗുട്ടെറസ് വ്യക്തമാക്കി. ഓരോ വ്യക്തിക്കും വാക്‌സിനേഷൻ നൽകുന്നതിൽ പരാജയപ്പെട്ടാൽ, പുതിയ വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുകയും ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും സ്തംഭിപ്പിക്കുകയും ചെയ്യും. ഏറ്റവും പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും മിന്നൽ വേഗതയിൽ വ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അണുബാധ നിരക്ക് ക്രമാതീതമായി വർധിക്കുകയും രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.


കഴിഞ്ഞ വർഷം അവസാനത്തോടെ എല്ലാ രാജ്യങ്ങളിലെയും 40 ശതമാനം ആളുകൾക്കും ഈ വർഷം പകുതിയോടെ 70 ശതമാനം പേർക്കും വാക്‌സിനേഷൻ നൽകണമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അടുത്ത് എത്തിയിട്ടില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ രാജ്യങ്ങളിലെയും നിരീക്ഷണം, നേരത്തെയുള്ള കണ്ടെത്തൽ, ദ്രുത പ്രതികരണ പദ്ധതികൾ എന്നിവ കോവിഡിനെ ചെറുക്കും. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വികസ്വര രാജ്യങ്ങളുമായി ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണമെന്നും ​ഗുട്ടെറസ് ആവർത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.