മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ജനങ്ങള്‍  സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്‍റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. 


അന്ന് മുതല്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള  ആരാധകര്‍..  ശേഷം മെയ്‌ 7ന് കുഞ്ഞിന്‍റെ ജനന വിവര൦ ഹാരി പുറത്തുവിട്ടു.


അത് കഴിഞ്ഞുള്ള കാത്തിരിപ്പ് കൊട്ടാരത്തിലെ ഇളംതലമുറക്കാരനെ കാണാനും  പേരെന്താണ് എന്നറിയാനായിരുന്നു.


ഇപ്പോഴിതാ, അതിനും മറുപടി ലഭിച്ചിരിക്കുകയാണ്. ആര്‍ച്ചി ഹാരിസന്‍ മൗണ്ട്ബാറ്റന്‍ വിന്‍ഡ്സര്‍ (Archie Harrison Mountbatten-Windsor) എന്നാണ് കുഞ്ഞിന്‍റെ പേര്. 


വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുഞ്ഞിനെ കാണിച്ച ശേഷമാണ് പേര് വെളിപ്പെടുത്തിയത്.