വാഷിങ്ടൺ: അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് അളവ് വലിയ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള താപനത്തിനടക്കം ഇത് കാരണമാവുകയും ചെയ്യുന്നു. വായുവിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കേണ്ട ചുമതല വൃക്ഷങ്ങൾക്കുള്ളതാണ്. അതേ ജോലി ഇനി യന്ത്രങ്ങൾ ചെയ്താലോ. അത്തരമൊരു ചിന്തയിലേക്ക് ശാസ്ത്ര ലോകം കടന്നുകഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ആർട്ടിഫിഷ്യൽ മരങ്ങൾ നിർമ്മിക്കുന്നത്. പ്രഫസർ ക്ലൗസ് ലാക്നർ എന്ന ഗവേഷകനാണ് ഇതിന് നേതൃത്വം നൽകുന്നത്. കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന യന്ത്രമരങ്ങൾ ഇവർ രൂപകൽപ്പന ചെയ്തു കഴിഞ്ഞു. കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ സാധാരണ മരങ്ങൾക്കുള്ളതിനേക്കാൾ ആയിരം ഇരട്ടി ശേഷി ഇത്തരം യന്ത്ര മരങ്ങൾക്കുണ്ടെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.


അഞ്ചടിയോളം വ്യാസമുള്ള അനേകം ഡിസ്കുകൾ അടുക്കിവച്ച തൂണുപോലെയാണ് യന്ത്രമരങ്ങളുടെ രൂപഘടന. ഡിസ്കുകൾക്കുള്ളിൽ നിറയ്ക്കുന്ന കെമിക്കൽ റെസിൻ ആണ് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നത്. എന്നാൽ സാധാരണ മരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിടുന്നത് പോലെ ഓക്സിജൻ നിർമ്മിക്കാനുള്ള ശേഷി ഈ യന്ത്ര മരങ്ങൾക്കില്ല.


വലിച്ചെടുക്കുന്ന കാർബൺ ഡയോക്സൈഡ് സിന്തറ്റിക് ഇന്ധനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാമെന്നും ഇത്തരം ഇന്ധനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. മൂന്ന് വൻ യന്ത്രമരക്കാടുകൾ സ്ഥാപിക്കാനാണ് പ്രഫസർ ക്ലൗസ് ലാക്നറുടെ പദ്ധതി. ആദ്യത്തെ യന്ത്രമരക്കാട് ഈ വർഷം അവസാനം യുഎസിലെ അരിസോണയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം ഡോളർ ആണ് ഒരു യന്ത്രമരക്കാടിനായി ചിലവ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.