ദിനോസര്‍ യുഗത്തെ തുടച്ചുനീക്കിയ ആ ക്ഷുദ്രഗ്രഹം
അറുപത്തി ആറു മില്ല്യന്‍ വര്‍ഷം മുന്‍പേ ഭൂമിയില്‍ നിന്നും ദിനോസറുകളെ തുടച്ചു നീക്കിയത് ക്ഷുദ്രഗ്രഹമെന്ന് പഠനം. രണ്ട് വര്‍ഷത്തോളം ഭൂമി ഇരുട്ടില്‍ മുങ്ങിക്കിടക്കാനും ഇത് കാരണമായി.
ലോകം മുഴുവന്‍ കാട്ടുതീ പടരാനും അതുവഴി കരിയും പുകയും നിറഞ്ഞ അന്തരീക്ഷം ഉണ്ടാവാനും ഇതുവഴി കാരണമായി. ഇതുവഴി പ്രകാശ സംശ്ലേഷണം നിന്നു. ഭൂമി തണുത്തുറഞ്ഞു. ദിനോസറുകള്‍ കൂട്ടം കൂട്ടമായി ചത്തൊടുങ്ങി.
അന്തരീക്ഷ പഠന ഗവേഷണത്തിനായുള്ള യു എസ് നാഷണല്‍ സെന്‍റര്‍ ആണ് ഈ പഠനം നടത്തിയത്. ആ കാലത്തെ ഭൂമിയുടെ രേഖാചിത്രം ഇവര്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയിരുന്നു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഭൂമിയില്‍ ചില ജീവജാലങ്ങള്‍ മാത്രം എങ്ങനെ നശിച്ചുപോയി എന്നതിനെ സംബന്ധിച്ച പഠനമായിരുന്നു ഇത്. പ്രത്യേകിച്ച് കടലില്‍ എങ്ങനെ ചില ജീവികള്‍ മാത്രം നശിച്ചു എന്നായിരുന്നു പ്രധാനമായും ഇവര്‍ അന്വേഷിച്ചത്.
'യൂകാട്ടന്‍ പെനിസുല' എന്ന് പേരുള്ള വലിയ ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ച അതേ സമയത്താണ് ഈ ദിനോസറുകളുടെ അന്ത്യവും ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതു പതിച്ചപ്പോള്‍ ഭൂചലനം ഉണ്ടായിരിക്കാം. കൂടെ സുനാമിയും അഗ്നിപര്‍വ്വതസ്ഫോടനങ്ങളും ഉണ്ടായിരിക്കാം എന്നും ഈ പഠനത്തില്‍ പറയുന്നു.
ഇതിന്റെ ഫലമായി കരയില്‍ ജീവിച്ചിരുന്ന നിരവധി മൃഗങ്ങള്‍ ചത്തൊടുങ്ങിയിരിക്കാം. എന്നാല്‍ ജലത്തിനടിയില്‍ ജീവിച്ചിരുന്നവ താല്‍ക്കാലികമായി രക്ഷപെട്ടിരിക്കാം. പഠനം പറയുന്നു.