Kentucky Tornado| അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; നൂറിലേറെ മരണം
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകർന്നു.
വാഷിങ്ടൺ: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകർന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തു. കെന്റക്കി ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കെന്റക്കിക്ക് പുറമെ അകൻസ, ഇലിനോയി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് വീശി.
ALSO READ: Kentucky Tornado| ശക്തമായ ചുഴലിക്കാറ്റ്, അമേരിക്കയിൽ 50 പേർ മരിച്ചെന്ന് റിപ്പോർട്ട്
ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നത്. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മുൻപ് കാണാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷെയർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...