മോസ്കോ: റഷ്യയിൽ യാത്രാവിമാനം തകർന്ന് (Plane crash) 16 മരണം. റഷ്യയിലെ ടാറ്റർസ്ഥാനിൽ ഞായറാഴ്ചയുണ്ടായ വിമാനാപകടത്തിൽ 16 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചെന്ന് സ്പുട്നിക് റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണെന്ന് പ്രാദേശിക ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഒരു എയ്റോ ക്ലബിന്റെ ഉടമസ്ഥതയിലുള്ള ലെറ്റ് എൽ -410 ടർബോലെറ്റ് വിമാനമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ALSO READ: Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു


പാരച്യൂട്ട് ജംപർമാരുമായി (Parachutists) പോയ വിമാനമാണ് തകർന്ന് വീണത്. പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. മെൻസിലിൻസ്ക് ന​ഗരത്തിലെ ഒരു എയ്റോക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ബഹിരാകാശ യാത്രക്കാർ പരിശീലനത്തിന് ഉപയോ​ഗിക്കുന്ന പ്രദേശത്തായിരുന്നു അപകടം. വിമാനം രണ്ടായി മുറിയുകയും മുൻഭാ​ഗം പൂർണമായും തകരുകയും ചെയ്തു. 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറ് പേരുടെ നില ​ഗുരുതരമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.