ജറുസലേം: Jerusalem Terror Attack: ജറുസലേമിലെ ജൂത ദേവാലയത്തിനു നേരെ നടത്തിയ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു.  10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യം മന്ത്രാലയം അറിയിച്ചു. ഈ സംഭവത്തെ ഭീകരാക്രമണമെന്നാണ് ഇസ്രായേൽ പോലീസ് പറഞ്ഞത്.  വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെയാണ് ആക്രമണം അരങ്ങേറിയത്.  അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ വെടിവെപ്പ്: 9 പലസ്തീൻകാർ കൊല്ലപ്പെട്ടു 



വൈകുന്നേരം 8.30 ഓടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി റിപ്പോർട്ട് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ ഒരു വെളുത്ത നിറത്തിലുള്ള കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.


Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 


 


അഞ്ച് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.  എന്നാൽ മരണസംഖ്യ അഞ്ചാണെന്നാണ് ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസിന്റെ കണക്ക്. 70 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ട്.  


Also Read: Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും! 


സംഭവത്തില്‍ ഹമാസ് വക്താവ് ഹസെം ഖാസിം പ്രതികരിച്ചെങ്കിലും ഉത്തരവാദിത്തമൊന്നും ഏറ്റെടുത്തിട്ടില്ല. ഇസ്രയേല്‍ അധിനിവേശത്തിന്റെ ക്രിമിനല്‍ നടപടികളോടുള്ള സ്വാഭാവിക പ്രതികരണമാണ് ഈ ഓപ്പറേഷനെന്നായിരുന്നു പറഞ്ഞത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദും ആക്രമണത്തെ പ്രശംസിച്ചെങ്കിലും അവകാശവാദം ഏറ്റെടുത്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.