Sydney, Australia : ഓസ്‌ട്രേലിയയിൽ (Australia ) ആദ്യമായി പ്രതിദിന കോവിഡ് (Covid19) രോഗബാധിതരുടെ എണ്ണം 1000 കടന്നു. സിഡ്‌നിയിൽ കോവിഡ് ഡെൽറ്റ വകഭേദത്തെ തുടർന്നുള്ള രോഗബാധ പടർന്ന് പിടിക്കാൻ ആരംഭിച്ചതിനെ തുടർന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ കോവിഡ് കണക്കുകൾ ഇപ്പോൾ ആശങ്ക ഉയർത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്‌നി നഗരം (Sydney)  ഉൾപ്പെട്ട ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ 1029 കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ജൂൺ പകുതിയോടെയാണ് ഓസ്‌ട്രേലിലയിൽ കോവിഡ് കേസുകൾ വർധിക്കാൻ ആരംഭിച്ചത്. അതിന് ശേഷം ആകെ 15000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.


ALSO READ: Covid DELTA Variant : ന്യൂസിലാന്റിൽ കോവിഡ് രോഗബാധ പടരുന്നു; ആശങ്കയോടെ രാജ്യം


കോവിഡ് രോഗബാധ ഓസ്‌ട്രേലിയയിലെ ചെറുതും വലുതുമായ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പടർന്ന് പിടിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് ഓസ്‌ട്രേലിയിലെ സൗത്ത് ഏറ്റ് ഭാഗത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൊണ്ട് വരികെയും, യാത്രയ്ക്ക് വിലക്കുകൾ കൊണ്ട് വരികെയും ചെയ്തിരുന്നു.



ALSO READ: New Zealand Lockdown : രാജ്യവ്യാപക ലോക്ഡൗൺ പിന്നെയും നീട്ടി ന്യൂസിലാൻ


ന്യൂസിലാന്റിലും (New Zealand) കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കുകയാണ്.ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്റിന്റെ പദ്ധതിയാണ് ഇതുമൂലം തകര്ന്നത്. ഡെൽറ്റ വകഭേദത്തിന്റെ പെട്ടന്ന് തന്നെ പകരം സാധ്യതയുള്ള സ്വഭാവം ഇപ്പോൾ രോഗബാധ പടർന്ന് പിടിക്കുന്നത് അശ്കയ്ക്ക് ഇടയാക്കുന്നുണ്ട്. 


 


ALSO READ:  Covid 19 : ന്യൂസിലാന്റിലും കോവിഡ് ഡെൽറ്റ വകഭേദം; ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യയിൽ 20 ശതമാനം പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.