Baba Vange: 2024 ൽ മനുഷ്യൻ നേരിടാൻ പോകുന്നത് ഇതൊക്കെയോ..? ബാബാ വാംഗെയുടെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത്
Baba Vange Predictions: 2024-ൽ യൂറോപ്പ് ഉൾപ്പെടെയുള്ള പല വലിയ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ വർദ്ധിക്കും. തീവ്രവാദികൾ ജൈവായുധങ്ങൾ പരീക്ഷിക്കും.
പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ 2024 ലെ ബാബ വംഗയുടെ പ്രവചനങ്ങളും എത്തിയിരിക്കുകയാണ്. ബൾഗേറിയക്കാരിയായ ബാബാ വാംഗെയുടെ പ്രവചനങ്ങൾ മിക്കതും സത്യമാകുന്നു എന്നാണ് വാംഗെയുടെ അനുയായികൾ അവകാശപ്പെടുന്നത്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ്, ബ്രിട്ടീഷ് രാജ്ഞി ഡയാനയുടെ മരണം തുടങ്ങി നിരവധി ആഗോള പ്രതിഭാസങ്ങൾ ഇവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
അത്തരത്തിൽ 2023ൽ പ്രവചിച്ച കാര്യങ്ങളും സംഭവിച്ചു എന്നും അവകാശപ്പെടുന്നു. 1996-ൽ വംഗ മരിച്ചു, മരിക്കുന്നതിന് 5,079 വർഷങ്ങൾക്ക് മുമ്പ് അവർ ലോകത്തിന്റെ ഭാവി പ്രവചിച്ചതായി പറയപ്പെടുന്നു. ഇപ്പോൾ, 2024 വർഷത്തെക്കുറിച്ച് വംഗ പറഞ്ഞ പ്രവചനങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചിരിക്കുകയാണ്.
ALSO READ: "മിക്കി ഇയർ" കിട്ടാൻ കോസ്മെറ്റിക് സർജറി, മുന്നറിയിപ്പുമായി വിദഗ്ധർ
2024-നെ കുറിച്ച് വംഗ നടത്തിയ 5 പ്രധാന പ്രവചനങ്ങൾ
ചില റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ശ്രമിക്കും. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് കൊല്ലപ്പെട്ടേക്കുമെന്ന് വംഗ പ്രവചിച്ചു.
2024-ൽ യൂറോപ്പ് ഉൾപ്പെടെയുള്ള പല വലിയ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ വർദ്ധിക്കും. തീവ്രവാദികൾ ജൈവായുധങ്ങൾ പരീക്ഷിക്കും. ഇതുമൂലം രാജ്യം മുഴുവൻ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വംഗ പ്രവചിച്ചു.
2024ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കടബാധ്യത വർദ്ധിക്കും. ഈ കാരണത്താൽ ആഗോള രാഷ്ട്രീയം സമ്മർദ്ദത്തിലാകും. സമ്പന്ന രാജ്യങ്ങളും കുഴപ്പത്തിലാകുമെന്നും ദരിദ്ര രാജ്യങ്ങൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും പറയപ്പെടുന്നു.
2024ൽ നിരവധി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനവും നേരിടും. തൽഫലമായി, ലോകം മുഴുവൻ വളരെയധികം കഷ്ടപ്പെടാൻ പോകുന്നു.
ഇന്ത്യയടക്കം ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കും. ഹാക്കർമാർ സൈബർ ആക്രമണം നടത്താൻ പോകുന്നു. പവർ ഗ്രിഡുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, രാജ്യസുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.