Bangladesh Fire: ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു
ബംഗ്ലാദേശ് (Bangladesh) തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു.
Dhaka: ബംഗ്ലാദേശ് (Bangladesh) തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു.
ധാക്കയില്‍ (Dhaka) ആറുനിലയിലായി പ്രവര്‍ത്തിച്ചിരുന്ന ശീതളപാനീയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹാഷെം ഫുഡ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ 44 പേരെ കാണാതായിട്ടുണ്ട്. പതിനെട്ടോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് തീയണച്ചത് എന്നാണ് റിപ്പോര്‍ട്ട്.
രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി തൊഴിലാളികള്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീപിടിത്തമുണ്ടായ സമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എക്‌സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ ആരോപിച്ചു. ഫാക്ടറിയില്‍ ശരിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ അന്വേഷണ സമിതിയെ ജില്ലാ ഭരണകൂടം നിയോഗഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...