Covid 19 ന്റെ ഉത്ഭവം കണ്ടെത്താൻ ചൈനയിലെ വവ്വാൽ ഗുഹകളിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് WHO വിദഗ്ദ്ധൻ
വൈറസിന്റെ ജനറ്റിക് എലിമെന്റുകൾ ഈ ഗുഹകളിൽ നിന്ന് ലഭിക്കുമോ എന്ന് അറിയാനാണ് പഠനം. കോവിഡ് 19 രോഗികളെ ആദ്യമായി പരിശോധിച്ച ജിനിന്റാൻ ആശുപത്രിയിലും WHO സംഘം സന്ദർശനം നടത്തിയിരുന്നു.
Wuhan,China: കോവിഡ് 19ന്റെ (Covid 19) ഉത്ഭവം അന്വേഷിച്ച് വുഹാനിലെ മാർക്കറ്റും ലാബും സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ (WHO) സംഘത്തിലെ വിദഗ്ദ്ധൻ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കണ്ടെത്താൻ വവ്വാൽ ഗുഹകളിൽ കൂടുതൽ പഠനം നടത്തണമെന്ന് അറിയിച്ചു. വൈറസിന്റെ ജനറ്റിക് എലിമെന്റുകൾ ഈ ഗുഹകളിൽ നിന്ന് ലഭിക്കുമോ എന്ന് അറിയാനാണ് പഠനം.
വൈറസ് (Virus) ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് വൈറസ് എവിടെ നിന്ന് അല്ലെങ്കിൽ ഏത് മൃഗത്തിൽ നിന്ന് ഉണ്ടായെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് സുവോളജിസ്റ്റും മൃഗരോഗ വിദഗ്ധനുമായ പീറ്റർ ദാസ്സക് പറഞ്ഞു.
കോവിഡ് 19 രോഗികളെ ആദ്യമായി പരിശോധിച്ച ജിനിന്റാൻ ആശുപത്രിയിലും WHO സംഘം സന്ദർശനം നടത്തിയിരുന്നു. കോവിഡ് -19 (Covid 19) മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും അപകടകരമായ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് (Wuhan Virology Institute) പ്രാധാന്യം നൽകിയിരുന്നു.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
മഹാമാരിയുടെ ആദ്യഘട്ടത്തിൽ വുഹാനിലെ ബയോസേഫ്റ്റി ലാബിൽ നിന്നാണ് വൈറസ് പുറത്ത് ചാടിയതിന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപും (Donald Trump) അദ്ദേഹത്തിന്റെ സപ്പോർട്ടേഴ്സും ചൈന മനപ്പൂർവ്വം വൈറസ് പുറത്ത് വിട്ടതാണെന്നും ഇതിന് പിന്നിൽ ഗുഢാലോചന ആണെന്നും ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...