Panama City: ജയിലിനുള്ളിലേയ്ക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച   പൂച്ചയെ  പോലീസ് തൊണ്ടി സഹിതം  പിടികൂടി... പനാമ സിറ്റിയിലാണ്  സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഹരി വസ്തുക്കള്‍  (Drugs) കടത്താനായി ഇപ്പോള്‍ മൃഗങ്ങളേയും ഉപയോഗിച്ചുവരുന്ന സാഹചര്യത്തിലാണ്  തൊണ്ടിസഹിതം ഒരു   വെളുത്തു തടിച്ച പൂച്ചയെ   പോലീസ്  പിടികൂടിയത്...  പനാമയിലെ  വടക്കന്‍ പ്രദേശമായ കോളണിലെ ന്യൂസ എസ്പരാന്‍സ് ജയിലിന് അകത്തുവെച്ചാണ് ലഹരിക്കടത്ത് നടത്തിയ  പൂച്ച പിടിയിലാകുന്നത്.  പൂച്ചയുടെ  ശരീരത്തില്‍നിന്നും  നിരോധിത ലഹരി വസ്തുക്കള്‍ ഉള്‍പ്പെടുന്ന ബാഗ്‌ അധികൃതര്‍ കണ്ടെടുത്തു. 


പൂച്ചയുടെ കഴുത്തിന്‌ ചുറ്റും കെട്ടിയിരുന്ന തുണിക്കുള്ളിലാണ്  ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് പൂച്ച കടത്താന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.   


പനാമയിലെ  ന്യൂസ എസ്പരാന്‍സ്  ജയിലിലേയ്ക്കാണ് പൂച്ച ലഹരിക്കടത്ത് നടത്തിയത്. ഏകദേശം 1,700 തടവുപുള്ളികളാണ് ഉള്ളത്.  


കസ്റ്റഡിയിലെടുത്ത പൂച്ചയെ  വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള അഡോപ്ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.   സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായി പോലീസ്  പറയുന്നു.   ജയിലിനകത്ത് നിരോധിത ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Also Read: Japan: ഈ ബുദ്ധക്ഷേത്രത്തിലെ Clock ആളുകള്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്..! കാരണമിതാണ്


മുന്‍പും ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് നടത്തിയ ലഹരിക്കടത്ത് പിടികൂടിയിട്ടുണ്ട്.  ലഹരി വസ്തുക്കള്‍ കടത്താന്‍   ഉപയോഗിക്കുന്നതിന് മുന്‍പ് കുറ്റവാളികള്‍ മൃഗങ്ങളെ ഇണക്കിയെടുക്കും.   മൃഗങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കൊടുത്താണ് തടവ്‌ പുള്ളികള്‍ ഇത്തരത്തില്‍ മൃഗങ്ങളെ ഇണക്കിയെടുക്കുന്നത്. പിന്നീട് ഇവയെ  ലഹരിവസ്തുക്കള്‍ കടത്താനായി ഉപയോഗിക്കും. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.