Beauty Contest: സൗന്ദര്യ മത്സര വേദിയില്‍ തമ്മിലടി, സൗന്ദര്യറാണി പരിക്കേറ്റ് ആശുപത്രിയില്‍..!!
സൗന്ദര്യമത്സര വേദിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ തലയ്ക്ക് പരിക്കേറ്റ് സൗന്ദര്യറാണി ആശുപത്രിയില്‍... ശ്രീലങ്കയിലാണ് സംഭവം
Jafna: സൗന്ദര്യമത്സര വേദിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ തലയ്ക്ക് പരിക്കേറ്റ് സൗന്ദര്യറാണി ആശുപത്രിയില്‍... ശ്രീലങ്കയിലാണ് സംഭവം
ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ് (Mrs Srilnka World) വേദിയിലാണ് സംഭവം നടന്നത്. മത്സര വിജയിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ഒന്നാം സ്ഥാനം നേടിയ സുന്ദരിയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുഷ്പിക ഡി സില്‍വയെയാണ് (Pushpika De Silva) തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യ മത്സരത്തിന്‍റെ അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. പതിവ് അനുസരിച്ച് ഒന്നാം സ്ഥാനം നേടിയ പുഷ്പിക ഡി സില്‍വയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി (Caroline Jurie) സ്‌റ്റേജിലെത്തിയിരുന്നു.
ആദ്യം പുഷ്പികയെ കിരീടം അണിയിച്ച കരോലിന്‍ പിന്നീട് അത് ണ്ടാം സ്ഥാനത്ത് എത്തിയയാളെ അണിയികുകയായിരുന്നു. ഒന്നാം സ്ഥാനം നേടിയ പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്‍റെ ഈ നടപടി.
വിവാഹമോചിതരായവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താന്‍ കിരീടം തിരിച്ചെടുക്കുകയാണെന്നുമായിരുന്നു കരോലിന്‍ നടത്തിയ പ്രഖ്യാപനം.
കിരീടം ഊരിയെടുക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടിയിലാണ് പുഷ്പികയ്ക്ക് പരിക്കേറ്റത്. താന്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും വേര്‍പ്പിരിഞ്ഞു കഴിയുകയാണെന്നും പുഷ്പിക സദസിനെ അറിയിച്ചു. എന്നാല്‍, ഇത് കേള്‍ക്കാന്‍ കരോലിന്‍ തയാറായില്ല. ഇതോടെ ഒന്നാം സ്ഥാനത്തെത്തിയ പുഷ്പിക കരഞ്ഞുകൊണ്ട് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
Also read: Covid 19 Second Wave: Katrina Kaif ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷത്തിലാണ്
പിന്നീട് അധികൃതര്‍ പുഷ്പിക വിവാഹമോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. കരോലിന്‍റെ നടപടി അത്യന്തം അപലപനീയമാണെന്നും അധികൃതര്‍ പ്രതികരിച്ചു. കരോലിനെതിരെ പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.