വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം മാസ്ക് ധരിക്കുന്നതാണെന്ന് പഠന റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചവര്‍ക്ക് വൈറസ് ബാധിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടിരിക്കാ൦ എന്നാണ് പഠനത്തില്‍ പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നതും, ഹോം ക്വാറന്‍റീനില്‍ കഴിയുന്നതും രോഗ വ്യാപന൦ കുറയ്ക്കുമെങ്കിലും മാസ്ക് ധരിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് പഠനത്തില്‍ കണ്ടെത്തി. 


മോദിയുടെ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു... #തോറ്റപ്രധാനമന്ത്രി-യ്ക്ക് പിന്നില്‍ ആഷിന്‍


അമേരിക്കയിലെ The Proceedings Of National Accademy Of Science-ല്‍ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 6,17 തീയതികളില്‍ യഥാക്രമം വടക്കന്‍ ഇറ്റലിയിലും ന്യൂയോര്‍ക്ക് നഗരത്തിലും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ, ഇവിടെ രോഗവ്യാപനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്.


മാസ്ക് നിര്‍ബന്ധമാക്കിയത് മുതല്‍ പ്രതിദിനം രോഗികളുടെ എണ്ണത്തില്‍ 3% കുറവാണ് ന്യൂട്യോര്‍ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 


ലോക്ക്ഡൌണ്‍ 'സെക്സ് ബാന്‍' പിന്‍വലിച്ചു; കമിതാക്കള്‍ക്കിനി ഒന്നിക്കാം...


ഏപ്രില്‍ 17 മുതല്‍ മെയ്‌ 9 വരെ ന്യൂയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണം 66,000ത്തോളം കുറയ്ക്കാന്‍ സാധിച്ചു. ഇറ്റലിയില്‍ ഏപ്രില്‍ 6 മുതല്‍ മെയ്‌ 9 വരെ രോഗബാധിതരുടെ എണ്ണം 78,000ഓളമാണ് കുറഞ്ഞത്. 


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് പടരുന്നത് കുറയ്ക്കാന്‍ മാത്രമാണ് മറ്റ് മാര്‍ഗങ്ങള്‍ സഹായകരമാകൂവെന്നും മാസ്ക് ധരിക്കുന്നത് വായുവിലൂടെയുള്ള രോഗവ്യാപനം കുറയ്ക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.