കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ $150 മില്യൺ നല്കി ഗേറ്റ്സ്....
കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്‍റെ ശബ്ദമായി മാറിയിരിയ്ക്കുകയാണ് ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ...
കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്‍റെ ശബ്ദമായി മാറിയിരിയ്ക്കുകയാണ് ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ...
വരാനിരിക്കുന്ന പകർച്ചവ്യാധിയെക്കുറിച്ച് ദീർഘകാലങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന ബിൽ ഗേറ്റ്സ്, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ വഴിയാണ് ധനസഹായം നല്‍കുന്നത്.
എന്നാല്‍, ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ബില്‍ ഗേറ്റ്സ് ട്രംപിന്‍റെ നീക്കം അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും പ്രതികരിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം കോവിഡ് 19ന്‍റെ വ്യാപനത്തെ മന്ദഗതിയിലാക്കുമെന്നും. അവരുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റൊരു സംഘടനയ്ക്ക് ഇതിന് പകരമാകാൻ സാധിക്കില്ലെന്നും ലോകത്തിന് എന്നത്തേക്കാളും ഇപ്പോൾ ലോകാരോഗ്യ സംഘടന ആവശ്യമാണെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടിരുന്നു
തുടര്‍ന്നാണ് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം $150 മില്യൺ കൂടി വാഗ്ദാനം ചെയ്തത്.
ഇതോടെ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ $250 മില്യൺ ആണ് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളത്...