Viral Video: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങി പക്ഷി; രക്തത്തിൽ കുളിച്ച് പൈലറ്റ്, വീഡിയോ
Bird caught in windshield of flying plane: കോക്പിറ്റില്‍ കുരുങ്ങിക്കിടക്കുന്ന പക്ഷിയുടേയും മുഖം നിറയെ രക്തവുമായി വിമാനം പറത്തുന്ന പൈലറ്റിനെയും വീഡിയോയില്‍ കാണാം.
ഇക്വഡോർ: പറക്കുന്ന വിമാനത്തിന്റെ വിൻഡ് ഷീൽഡിൽ പക്ഷികൾ വന്നിടിക്കുന്ന സംഭവം സ്ഥിരമാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. പക്ഷെ ഈ വീഡിയോ കാണുന്ന ആരുടേയും നെഞ്ചൊന്ന് പിടയും. റന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ വന്നിടിച്ച വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങി പിടയുകയാണ് പക്ഷി. അതിന്റെ ശരീരത്തിൽ നിന്ന് തെറിച്ച രക്തത്തില്‍ കുളിച്ചു പോയി പൈലറ്റ്.
തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് ഈ സംഭവം നടന്നത്. കോക്പിറ്റില്‍ കുരുങ്ങിക്കിടക്കുന്ന പക്ഷിയുടേയും മുഖം നിറയെ രക്തവുമായി വിമാനം പറത്തുന്ന പൈലറ്റിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവസരോചിതമായി പൈലറ്റ് ഇടപെട്ടതോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ പക്ഷി കോക്പിറ്റിലെ തകര്‍ന്ന വിന്‍ഡ് ഷീല്‍ഡില്‍ കുരുങ്ങുകയായിരുന്നു. പക്ഷിയുടെ ദേഹത്ത് നിന്ന് രക്തം പൈലറ്റിന്റെ മുഖത്തും ശരീരത്തും ഒഴുകിയിറങ്ങിയെങ്കിലും മനസാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് വിമാനം പറത്തുകയും സുരക്ഷിതമായി വിമാനം ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം കാനഡയിലെ ഒട്ടാവയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. കനേഡിയന്‍ പ്രെയ്റി പ്രവിശ്യയായ മാനിറ്റോബയില്‍ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. ബസില്‍ 25 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. പരിക്കേറ്റ പത്തു പേര്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
പ്രായമായ ആളുകള്‍ സഞ്ചരിച്ച ബസിലേക്ക് സെമി ട്രെയിലര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സമീപകാല കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ റോഡപകടങ്ങളില്‍ ഒന്നാണ് ഇന്നലെ നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിന്നിപെഗിന് പടിഞ്ഞാറ് 170 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറന്‍ മാനിറ്റോബയിലെ കാര്‍ബെറി പട്ടണത്തിന് സമീപമുള്ള രണ്ട് പ്രധാന റോഡുകളുടെ ജംഗ്ഷനിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസ് യാത്രക്കാര്‍ കാര്‍ബെറിയിലെ ഒരു കാസിനോയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന.
കൂട്ടിയിടിയുടെ ആഘാതം കണക്കിലെടുത്ത് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് കമാന്‍ഡര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ റോബ് ഹില്‍ അറിയിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞ പോലീസ് ശരിക്കും എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...