Bizarre! Brief Emotion Bill: സര്‍ജറിയ്ക്കിടെ ചെറുതായി ഒന്നു കരഞ്ഞു, `Brief Emotion` എന്ന പേരില്‍ പണം ഈടാക്കി ആശുപത്രി..!!
ഇന്നത്തെക്കാലത്ത് ചികിത്സ ഏറെ ചിലവേറിയതാണ്, ഒപ്പം സര്‍ജറി കൂടിയായാല്‍ പറയുകയും വേണ്ട...
US: ഇന്നത്തെക്കാലത്ത് ചികിത്സ ഏറെ ചിലവേറിയതാണ്, ഒപ്പം സര്‍ജറി കൂടിയായാല്‍ പറയുകയും വേണ്ട...
എന്നാല്‍, അടുത്തിടെ ഒരു ചെറിയ ശസ്ത്രക്രിയ നടത്തിയ യുവതിയ്ക്ക് ലഭിച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈലായിരിയ്ക്കുന്നത്.
ശരീരത്തിലെ ഒരു ചെറിയ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായിരുന്നു യുവതിയുടേത്. എന്നാല്‍, ഈ ചെറിയ ശാസ്ത്രക്രിയക്കിടെ കരഞ്ഞുവെന്ന കാരണത്തിന് ആശുപത്രി യുവതിയില്‍നിന്നും അധിക തുക ഈടാക്കി...!!
ആശുപത്രി നല്‍കിയ വിശദമായ ബില്ലില്‍ എല്ലാ ചാർജുകളുടെയും വിഭാഗം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതില്‍ ഒന്നായിരുന്നു 'ബ്രീഫ് ഇമോഷൻ' (Brief Emotion) എന്ന പേരിലുള്ള ഒന്ന്. ഈ വിഭാഗത്തിന് യുവതിയില്‍നിന്നും ഈടാക്കിയത് 11 ഡോളാറാണ് അതായത് ഏകദേശം 815 രൂപ...!!
മിഡ്ജ് എന്ന യുവതിയാണ് തന്‍റെ ട്വിറ്ററില്‍ @mxmclain ആശുപത്രി ബില്‍ പോസ്റ്റ് ചെയ്തത്. മറുക് നീക്കം ചെയ്യാന്‍ ഈടാക്കിയത് $ 223, കരഞ്ഞതിന് $11 ബില്ലിനൊപ്പം അവര്‍ ട്വീറ്റ് ചെയ്തു.
പോസ്റ്റ് വൈറല്‍ ആയതോടെ ആശുപത്രി അധികൃതരുടെ നടപടിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിവിധ തരത്ത ലുള്ള പ്രതികരണമാണ് ആളുകള്‍ നല്‍കുന്നത്. ആശുപത്രിയുടെ നടപടി അസംബന്ധമാണെന്നും അധിക്ഷേപിക്കുന്നതാണെന്നും ആളുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
യുവതി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ട്വീറ്റിന് രണ്ടു ലക്ഷത്തിലധികം ലൈക്കുകളും നൂറിലധികം കമന്‍റുമാണ് ലഭിച്ചത്.
ഇതാണ് അമേരിക്കയിലെ ആരോഗ്യ സംവിധാനം എന്നും പണം സമ്പാദിക്കാന്‍ ആശുപത്രികള്‍ സ്വീകരിക്കുന്ന അനേകം വഴികളില്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ഏതായാലും കരഞ്ഞതിനും ബില്‍ ഈടാക്കിയ ആശുപത്രിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...