ഗ്രീസിലേക്ക് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുമരണം; 300 പേരെ കാണാതായി
ഗ്രീസിലേക്ക് അഭയാര്‍ഥികളെ കൊണ്ടുപോയ ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി മൂന്നു മരണം. മുന്നൂറിലേറെ പേരെ കാണാതായി. അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്ന് ഇതുവരെ 250 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗ്രീസ് തീരസംരക്ഷണ സേന വക്താവ് നിക്കോസ് ലാഗ്കഡിയനോസ് അറിയിച്ചു. തീര സംരക്ഷണസേനയുടെ നാലു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഥന്‍സ്: ഗ്രീസിലേക്ക് അഭയാര്‍ഥികളെ കൊണ്ടുപോയ ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി മൂന്നു മരണം. മുന്നൂറിലേറെ പേരെ കാണാതായി. അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്ന് ഇതുവരെ 250 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗ്രീസ് തീരസംരക്ഷണ സേന വക്താവ് നിക്കോസ് ലാഗ്കഡിയനോസ് അറിയിച്ചു. തീര സംരക്ഷണസേനയുടെ നാലു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഏഴുനൂറിലധികം അഭയാര്‍ഥികാലുണ്ടായിരുന്നു ബോട്ടില്‍ . ഇവരില്‍ ഭൂരിഭാഗവും സിറിയന്‍ പൗരന്മാരാണെന്നാണ് കരുതുന്നത്.ഈ വര്‍ഷം ഇതുവരെ 2,500 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു. പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു.