കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് ജനിച്ച മകന് ഡോക്ടര്‍മാരുടെ പേരിട്ടാണ്‌ ബോറിസ് ആദരമര്‍പ്പിച്ചത്. ബുധനാഴ്ചയാണ് ബോറിസിനും പങ്കാളി കാരി സൈമണ്‍സിനും ആണ്‍ക്കുഞ്ഞ് ജനിച്ചത്. 


'കുറച്ച് കാലം കഴിഞ്ഞാൽ ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില' -ട്രോളന്മാര്‍ക്ക് ചുട്ട മറുപടി


 


വില്‍ഫ്രഡ് ലോറി നിക്കോളാസ് എന്നാണ് ഇരുവരും ചേര്‍ന്ന് കുഞ്ഞിന് പേരിട്ടിരിക്കുന്നു. തന്നെ ചികിത്സിച്ച നിക് പ്രൈസ്, നിക് ഹാര്‍ട്ട് എന്നിവരോടുള്ള ആദര സൂചകമായാണ് കുഞ്ഞിന് നിക്കോളാസ് എന്ന പേര് നല്‍കിയത്. 


കൊറോണ വൈറസുമായി പോരാടുന്നതിനിടെ ഡോക്ടര്‍മാര്‍ തന്‍റെ മരണം ഉറപ്പിച്ചിരുന്നതായും ബോറിസ് വെളിപ്പെടുത്തി. തന്‍റെ മരണം അറിയിക്കാൻ ഡോക്ടർമാർ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും ബോറിസ് ജോൺസൺ വെളിപ്പെടുത്തി.