ബ്രസീൽ: തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അതിക്രമിച്ച് കയറി ആയുധധാരി നടത്തിയ വെടിവെയ്പിൽ മൂന്ന് പേർ മരിച്ചു. രണ്ട് അധ്യാപകരും ഒരു വിദ്യാർഥിയുമാണ് കൊല്ലപ്പെട്ടത്. സെമി ഓട്ടോമാറ്റിക് പിസ്റ്റളുമായി ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച മുൻ വിദ്യാർത്ഥി തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. മൂന്ന് പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ ചെറിയ പട്ടണമായ അരാക്രൂസിൽ ഒരേ തെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു പബ്ലിക് സ്‌കൂളിലും ഒരു സ്വകാര്യ സ്‌കൂളിലുമാണ് വെടിവയ്പുണ്ടായതെന്ന് സംസ്ഥാന പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് അധ്യാപകരും ഒരു വിദ്യാർഥിയുമാണ് മരിച്ചത്. എലിമെന്ററി, മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്കൂളിലാണ് വെടിവെയ്പ് നടന്നത്.


ALSO READ: China: ചൈനയിൽ കോവിഡ് അതിതീവ്ര വ്യാപനം; ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 31,454 കേസുകൾ


ഏകദേശം നാല് മണിക്കൂറിന് ശേഷം, പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന 16 വയസുള്ള ആൺകുട്ടിയാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി എസ്പിരിറ്റോ സാന്റോ ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


അക്രമി ബുള്ളറ്റ് പ്രൂഫ് ധരിച്ച് സെമിഓട്ടോമാറ്റിക് പിസ്റ്റൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതായി സുരക്ഷാ ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായെന്ന് എസ്പിരിറ്റോ സാന്റോ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി മാർസിയോ സെലാന്റെ സെക്രട്ടേറിയറ്റിന്റെ പ്രസ് ഓഫീസ് പുറത്ത് വീഡിയോയിൽ പറഞ്ഞു. ആയുധം മുൻ വിദ്യാർത്ഥിയുടെ സൈനിക പോലീസ് ഉദ്യോഗസ്ഥനായ പിതാവിന്റേതാണെന്ന് കാസഗ്രാൻഡെ പറഞ്ഞു.


ALSO READ: വിശന്ന് കരയുന്ന കുഞ്ഞിനെ മരുന്ന് നൽകി ഉറക്കും, പണത്തിന് വേണ്ടി പെൺകുട്ടികളെയും അവയവങ്ങളും വിൽക്കും; താലിബാൻ ഭരണത്തിലെ അഫ്ഗാനിസ്ഥാൻ


ഒമ്പത് ഇൻസ്ട്രക്ടർമാർ ഉൾപ്പെടെ 13 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പബ്ലിക് സ്കൂളിൽ ഷൂട്ടർ പൂട്ട് തകർത്തതിന് ശേഷം ടീച്ചേഴ്സ് ലോഞ്ചിലേക്ക് അക്രമി പ്രവേശിച്ചതായി സെലാന്റേ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളടക്കം ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിൽ വെടിവെയ്പ്പുകൾ ബ്രസീലിൽ അസാധാരണമാണ്. എന്നാൽ സമീപ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.