റിയോ : കോവിഡ് വാക്സിനേഷനെതിരെയുള്ള (COVID Vccination) നിലപാടുകൾക്ക് വിമർശനം നേരിടുന്ന ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൾസെനാരോ (Jair Bolsonaro) വീണ്ടും വിവാദത്തിൽ. താൻ തന്റെ മകൾക്ക് കോവിഡ് വാക്സിൻ നൽകില്ലയെന്നാണ് ബ്രസീലിയൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കുട്ടികൾക്ക് വാക്സിൻ നൽകേണ്ട സാഹചര്യം ഉടലെടുക്കുന്ന വിധത്തിൽ കുട്ടികൾ മരിച്ചിട്ടില്ല" ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്റാ കാറ്ററിനെയിൽ വെച്ച് ബോൾസെനാരോ മാധ്യമങ്ങളോടായി പറഞ്ഞു. 


ALSO READ : Viral News...!! കോവിഡ് വാക്സിനെടുത്തില്ല, റെസ്റ്റോറന്‍റിൽ കയറ്റിയില്ല, തെരുവില്‍നിന്ന് Pizza കഴിച്ച് ബ്രസീലിയൻ പ്രസിഡന്‍റ്


നിലവിൽ കുട്ടികൾ വാക്സിൻ നൽകുന്നത് ബ്രസീലിൽ ഏറ്റവും ചൂടേറിയ ചർച്ച വിഷയമായിരിക്കുവെയാണ് പ്രസിഡന്റിന്റെ ഈ നിലപാട്. ഏകദേശം 5നും 11ന് വയസിനുമിടയിൽ 301 കുട്ടികളാണ് കോവിഡ് ബാധിച്ച് ബ്രസിലിൽ ഇതുവരെ മരിച്ചിട്ടുള്ളതെന്ന് ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്ത്  വിട്ട റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു. 


സുരക്ഷയെ മാനിച്ച് 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ ബ്രസീലിന്റെ ആരോഗ്യ മന്ത്രാലയം ഫൈസറിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ശക്തമായ കൊലവിളിയുൾപ്പെടെ വിമർശനമാണ് ബോൾസെനാരോ അനുഭാവികൾ അൻവിസ്യ്ക്കെതിരെ ഉയർത്തുന്നത്. 


ALSO READ : 10 ദിവസമായി തുടർച്ചയായി എക്കിൾ; Brazil president Jair Bolsonaro ആശുപത്രിയിൽ


എരുതീയിലേക്ക് എണ്ണ എന്നപോലെ ബോൾസെനാരെ കുട്ടികൾക്ക് വാക്സിൻ നൽകാൻ ഫൈസറിന് അനുമതി നൽകിയ അധികൃതരുടെ പേര് പരസ്യമാക്കുകയും ചെയ്തു. ജനുവരി 5ന് ബ്രസീലിയൻ ആരോഗ്യമന്ത്രി മാർസെലോ ക്വിറോഗാ കുട്ടികൾക്കുള്ള വാക്സിൻ നൽകുന്നതിനുള്ള സർക്കാരിന്റെ പദ്ധതി വ്യക്തമാക്കുമെനന് ബോൾസെനാരോ അറിയിച്ചു.  


"ഇത് സംബന്ധിച്ച് ഞാൻ ക്വിറോഗയുമായി സംസാരിച്ചിരുന്നു. 5-ാം തിയതി കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് അദ്ദേഹം പ്രസ്താവന കുറിപ്പിലൂടെ ഇറക്കുന്നതാണ്. ഇതിൽ നിയമപരമായ യാതൊരു ഇടപെടലുമില്ല എന്ന് ഞാൻ കരുതുന്നു. വിശ്വിസിക്കുന്നു. എന്തെന്നാൽ എന്റെ മകൾ വാക്സിൻ സ്വീകരിക്കില്ല, അത് ഞാൻ വ്യക്തമാക്കുകയാണ്" ബോൾസെനാരോ മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ : നാലാമത്തെ ഡോസ് വാക്സിന്റെ പരീക്ഷണം ആരംഭിച്ച് ഇസ്രയേൽ


കുട്ടികളിൽ കോവിഡ് മരണം ഉയരുന്നതിൽ അടിയന്തര സാഹചര്യം സൃഷ്ടിക്കുന്നതല്ലയെന്ന് ആരോഗ്യമന്ത്രി ക്വിറോഗ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പിന്നീട് ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നവുതാണ് ക്വിറോഗ അറിയിക്കുകയും ചെയ്തു. 


ബ്രസീലിലെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ബോൾസെനാരോയ്ക്ക് പിഴവ് പറ്റിയെന്ന് ആരോപിച്ച് നിരവധി വിമർശനമാണ് പ്രസിഡന്റിനെതിരെ ഉയരുന്നത്. പലപ്പോഴും വാക്സിനേഷനെതിരെ നിലപാടുകൾ എടുത്ത് വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു ബോൾസെനാരോ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.