Britain: ബ്രിട്ടീഷ്  രാജകുടുംബം  (British Royal Family) വീട്ടുജോലിക്കാരെ തേടുന്നു... റോയല്‍ ഹൗസ്‌ഹോള്‍ഡിന്‍റെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ആനുകൂല്യങ്ങള്‍ക്ക് പുറമേ  ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് തുടക്ക ശമ്പളമായി  18.5 ലക്ഷം രൂപയാണ് ലഭിക്കുക.


തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ തന്നെ താമസിക്കണമെന്നതാണ് വ്യവസ്ഥ.  വിന്‍ഡ്‌സര്‍ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകേണ്ടി വരും. 


കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍ വ‍ൃത്തിയായി പരിപാലിക്കുക എന്നതായിരിക്കും ഇവരുടെ പ്രഥമ ജോലി. ഇത് ഒരു സ്ഥിരം ജോലിയാണ്. ജോലിക്കായി എത്തുന്നവര്‍ക്ക് ആദ്യം 13 മാസത്തേക്ക് പരിശീലനം നല്‍കുകയും തുടര്‍ന്ന് മുഴുവന്‍ സമയ ജോലിക്കാരായി നിയമിക്കുകയും ചെയ്യും.  


ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യത നേടണം. ഇല്ലെങ്കില്‍ പരിശീലന സമയത്തിനുള്ളില്‍ നേടിയാലും മതി. എന്നാല്‍ വീട്ടുജോലി ചെയ്ത് പരിചയമുള്ളവര്‍ക്കാണ് കൂടുതല്‍  മുന്‍ഗണന. 


തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ആരംഭ ശമ്പളമായി  19,140.09 പൗണ്ട് ലഭിക്കും അതായത് ഇന്ത്യയിലെ 18.5 ലക്ഷം രൂപ. കൂടാതെ, വര്‍ഷ൦ മുഴുവന്‍  വിവിധ കൊട്ടാരങ്ങളില്‍ താമസിക്കാനുള്ള അവസരവും..!!  കൂടാതെ ഒരു വര്‍ഷത്തില്‍ 33 ദിവസത്തെ അവധി ദിവസങ്ങളും ലഭിക്കും. ഒപ്പം,  ടെന്നീസ് കോര്‍ട്ടുകള്‍, നീന്തല്‍ക്കുളങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങി എല്ലാ രാജകീയ സൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയും..!!


Also read: ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ ചുമതലയേറ്റു


എന്നാല്‍, കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നാമെങ്കിലും  അത്ര എളുപ്പമല്ല ജോലി ലഭിക്കുന്നതെന്നാണ് രാജകുടുംബത്തിലേക്ക് ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന സില്‍വര്‍ സ്വാന്‍ റിക്രൂട്ട്മെന്‍റ്  ഏജന്‍സി പറയുന്നത്. രാജകുടുംബത്തിന് അനുയോജ്യമായ ആളെ അത്രയും വിദഗ്ദമായാണ് കണ്ടെത്തുന്നതെന്ന് ഏജന്‍സി പറയുന്നു. വീട്ടിലെ ഓരോ റോളും വളരെ വ്യത്യസ്തമാണെന്നും യോഗ്യതയേക്കാള്‍ ജോലിസ്ഥലത്തെ പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും സില്‍വര്‍ സ്വാന്‍ റിക്രൂട്ട്മെന്റ് ഏജന്‍സി പറയുന്നു.  


അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി ഒക്ടോബര്‍ 28 ന് അവസാനിക്കും.....