മാർക്കറ്റിൽ നിന്നും 90 പൈസയ്ക്ക് വാങ്ങിയ സ്പൂൺ വിറ്റത് 2 ലക്ഷത്തിന്!
ചോർ ബസാറിൽ നിന്നും 90 പൈസ നൽകി വാങ്ങിയ ഒരു സ്പൂൺ 2 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. റോമൻ യൂറോപ്യൻ ശൈലിയിലുള്ള ഈ സ്പൂൺ പതിമൂന്നാം നൂറ്റാണ്ടിലെതാണ്.
ലണ്ടൻ: ഓരോരുത്തരുടെയും ഭാഗ്യം എപ്പോൾ എങ്ങനെ മാറിമറിയുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ലഎന്നത് എത്ര ശരിയാണ് അല്ലെ. അങ്ങനൊരു സംഭവമാണ് ലണ്ടനിൽ നിന്നും പുറത്തുവരുന്നത്. തെരുവിലെ ഒരു മാർക്കറ്റിൽ നിന്നും വാങ്ങിയ പഴയ പൊട്ടിയ സ്പൂൺ വിറ്റത് പന്ത്രണ്ടായിരം മടങ്ങിലാണ്.
സ്പൂൺ വാങ്ങിയത് 90 പൈസയ്ക്ക്
ദി സൺ റിപ്പോർട്ട് ചെയ്തതനുസരിച്ച് സ്പൂൺ കണ്ട ഉടനെ തന്നെ ഇയാൾക്ക് ഇതിനെന്തോ ഒരു പ്രത്യേകതയുണ്ടെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇയാൾ ഈ പഴയ സ്പൂൺ 90 പൈസയ്ക്ക് വാങ്ങിയത്.
Also Read: Two Rupee Coin: ഈ രണ്ടു രൂപയുടെ നാണയം ഉണ്ടോ? 5 ലക്ഷം രൂപ വരെ നേടാം
ഇതിനുശേഷം അയാൾ ഈ 5 ഇഞ്ച് സ്പൂൺ പരിശോധിക്കുകയും അതിൽ സ്പൂൺ വെള്ളിയാണെന്ന് തെമനസിലാക്കുകയും ചെയ്തു. മാത്രമല്ല അതിന്റെ ഡിസൈൻ പതിമൂന്നാം നൂറ്റാണ്ടിലെ റോമൻ യൂറോപ്യൻ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതോടെ ഈ വ്യക്തിക്ക് മനസിലായി തന്റെ കയ്യിൽ കിട്ടിയത് വെറും സ്പൂൺ അല്ലയെന്നും ഇതിലൂടെ തന്റെ ഭാഗ്യം തെളിയുമെന്നും.
2 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു (Sold in auction for Rs 2 lakh)
ഇതിനുശേഷം സ്പൂണിന്റെ നിലവിലെ വില കണക്കാക്കിയപ്പോൾ അത് ഏകദേശം 52000 രൂപയാണെന്നറിഞ്ഞു. അതിനുശേഷം എന്തു സംഭവിച്ചുവെന്ന് പറഞ്ഞാൽ അയാൾ ഈ സ്പൂണിനെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലേലത്തിന് വെച്ചു.
Also Read: Lucky Zodiac Signs: അടുത്ത 5 മാസത്തേക്ക് ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപാകടാക്ഷം ചൊരിയും
ക്രമേണ അതിന്റെ ലേല തുക വർദ്ധിച്ചുകൊണ്ടിരുന്നു. മാത്രമല്ല ഈ സ്പൂണിന് ലക്ഷക്കണക്കിന് രൂപയുടെ ഡിമാൻഡ് ലേലത്തിൽ വരുകയും ചെയ്തു.
അവസാനം ഈ സ്പൂണിന്റെ ലേലം ഒരു ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം രൂപയ്ക്ക് ഫിക്സ് ആക്കുകയായിരുന്നു.
അന്തിമമായി. നികുതികളും അധിക ചാർജുകളും ചേർത്ത് ഇതിന്റെ വില 2 ലക്ഷം കവിഞ്ഞു. അതായത് ഇത് വാങ്ങിയ വിലയേക്കാളും ഏതാണ്ട് പന്ത്രണ്ടായിരം മടങ്ങ് കൂടുതലാണ്.
കാർ ബൂട്ട് മാർക്കറ്റിൽ നിന്നാണ് സ്പൂൺ വാങ്ങിയത്
ഈ സോൺ വാങ്ങിയ വ്യക്തി തന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ അയാളുടെ കഥ സ്പൂൺ ലേലം ചെയ്ത കമ്പനി പങ്കുവെച്ചിട്ടുണ്ട്. കമ്പനി പങ്കുവെച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾ കാർ ബൂട്ട് മാർക്കറ്റിൽ പോകാറുള്ളത് പതിവായിരുന്നുവെന്നും അവിടെ ഇയാൾ ഒരു വ്യാപാരിയുടെ കയ്യിൽ ഈ സ്പൂൺ കാണുകയും ഇതിനെ വെറും 90 പൈസയ്ക്ക് വാങ്ങുകയും ചെയ്തുവെന്നാണ്.
സ്പൂൺ വാങ്ങിയ ശേഷം ഇയാൾ Somerset ന്റെ വെള്ളി വിദഗ്ധനായ ലോറൻസ് ലേലക്കാരെ (Lawrences Auctioneers) ബന്ധപ്പെട്ടു. അവിടെനിന്നുമാണ് ഈ സ്പൂൺ വളരെ വിലപ്പെട്ടതാണെന്ന് ഇയാൾ അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...