ഹാരിയ്ക്കും മെഗനും പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് `ബര്‍ഗര്‍ കിംഗ്`
രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് ജോലി വാഗ്ദാനം ചെയ്ത് അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഹാംബർഗർ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റായ `ബര്‍ഗര്‍ കിംഗ്`.
രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് ജോലി വാഗ്ദാനം ചെയ്ത് അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഹാംബർഗർ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റായ 'ബര്‍ഗര്‍ കിംഗ്'.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് 'ബര്‍ഗര്‍ കിംഗ്' ഹാരി രാജകുമാരന് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
'ഈ റോയൽ ഫാമിലി പാർട്ട് ടൈം ജോലികൾ ഓഫർ ചെയ്യുന്നു'വെന്നായിരുന്നു ട്വീറ്റ്. @harry എന്ന് ഹാരി രാജകുമാരനെ ട്വീറ്റില്‍ ടാഗും ചെയ്തിട്ടുണ്ട്. ബര്‍ഗര്‍ കിംഗിന്‍റെ 'ജോലി വാഗ്ദാന'ത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹാരി രാജകീയ പദവിയെ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. മെഗന്‍ സമ്മതിക്കുമോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.
ബ്രിട്ടീഷ് രാജ കുടുംബത്തിന് മുഴുവന്‍ പ്രഹരം ഏല്‍പ്പിച്ചാണ് ഹാരിയും മെഗനും രാജകീയ ചുമതലകളില്‍ നിന്നും ഒഴിഞ്ഞത്.
ജ്യേഷ്ഠൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാൻ ഇരുവരും തീരുമാനിച്ചത്.
ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി പറഞ്ഞു.
സ്വന്തം കാലിൽ നിൽക്കാനും ജീവകാരുണ്യപ്രവർത്തനം നടത്താനുമാണ് ഹാരിയും മേഗനും ഉദ്ദേശിക്കുന്നത്. കിരീടാവകാശത്തിൽ ആറാമനാണ് ഹാരി. വില്യം രണ്ടാമനും.
പരിസ്ഥിതി സംരക്ഷണം ഉയർത്തി സ്വകാര്യ വിമാനങ്ങളിൽ ഇവർ നടത്തുന്ന യാത്രകളെയും മറ്റും മാധ്യമങ്ങൾ വിമർശിച്ചതിനെ തുടർന്ന് ചില പ്രസിദ്ധീകരണങ്ങൾക്കെതിരെ അവർ കേസ് കൊടുക്കുകയും ചെയ്തിരുന്നു.