17 വയസ്സുള്ള മകന്റെ സഹോദരിയാണെന്ന് ആളുകൾ പലപ്പോഴും തെറ്റിദ്ധരിച്ച വ്യക്തിയാണ് ഡെയ്‌ന ക്വാസി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലിഫോർണിയ ഇര്‍വിന്‍ സ്വദേശിനി ഡെയ്‌ന ക്വാസിയുടെ യഥാര്‍ത്ഥ പ്രായം 34ആണ്. മകന്‍ ജൂലിയാനൊപ്പം Tik Tok വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഡെയ്‌ന താരമായത്. തന്‍റെ പതിനാറാം വയസിലാണ്‌ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ഡെയ്‌നയ്ക്ക് മകന്‍ ജനിക്കുന്നത്.


വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി അനുഷ്കയും വിരാടും? ട്രെന്‍ഡിംഗായി #VirushkaDivorce


'മാതൃത്വം' തന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്നാണ് ഡെയ്‌ന പറയുന്നത്. തങ്ങളുടെ വീഡിയോകള്‍ കണ്ടു തെറ്റിദ്ധരിച്ച ആളുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ഇരുവരും അടുത്തിടെ ഒരു ടിക് ടോക് വീഡിയോ പങ്കുവച്ചിരുന്നു. 


13.6 മില്ല്യനിലധികം ആളുകളാണ് ഇതുവരെ ആ വീഡിയോ കണ്ടിരിക്കുന്നത്. ഇത് നിങ്ങളുടെ സഹോദരനാണോ എന്ന ചോദ്യത്തിന് അല്ലെന്ന് മറുപടി നല്‍കിയ ഡെയ്‌ന തന്‍റെ മകനാണ് ജൂലിയാനെന്ന് വെളിപ്പെടുത്തുകയായിരുന്നു. 


താനും മകനും ‘ബെസ്റ്റീസ്’ ആണെന്നും ചെറിയ പ്രായത്തില്‍ അമ്മയായതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഡെയ്‌ന വീഡിയോയില്‍ പറഞ്ഞു. കൗമാരക്കാരനായ ജൂലിയാന്‍റെ അമ്മയാണ് ഡെയ്‌നയെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പലരുടെയും കമന്‍റ്. 


Congratulations!! ഇസയ്ക്ക് കുഞ്ഞനിയന്‍, മകന്‍റെ വരവറിയിച്ച് ടോവിനോ...


ചര്‍മ്മ൦ കണ്ടാല്‍ ഒരു അമ്മയാണെന്ന് പറയില്ലെന്നും ഡെയ്‌ന യഥാർത്ഥത്തിൽ ജൂലിയനേക്കാൾ ചെറുപ്പമാണെന്ന് തോന്നുന്നുവെന്നും കമന്‍റുകളുണ്ട്. 32 വയസില്‍ ഡെയ്‌നയുടെ അമ്മ മുത്തശ്ശിയായിരുന്നുവെന്നും യുവ മാതൃത്വത്തെക്കുറിച്ചുള്ള കെട്ടുകഥകൾ അവസാനിപ്പിക്കാനുള്ള ഒരു മാർഗമായാണ് താന്‍ ടിക്ടോക്കിനെ കാണുന്നതെന്നും ഡെയ്ന പറയുന്നു.