കാലിഫോർണിയ: അമേരിക്കയിൽ ഫൈസർ-ബയോൺടെക്കിന്റെ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ കാലിഫോർണിയയിലാണ് സംഭവം. 45കാരനായ നഴ്സ് ഒരാഴ്ചയ്ക്ക് മുമ്പാണ് ഫൈസറിന്റെ വാക്സിൻ സ്വീകരിക്കുന്നത്. എന്നാൽ അടുത്ത ഒരാഴ്ചക്കുള്ളിൽ നഴ്സിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്യു ഡബ്ല്യു എന്ന് 45 കാരനായ കാലിഫോർണിയയിലെ നഴ്സിനാണ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിതനായത്. വാക്സിനേഷന് ശേഷം ആറാം ദിവസം മുതൽ മാത്യു കോവിഡ് യുണിറ്റ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് മാത്യുവിന് കോവിഡ് ലക്ഷ്യണങ്ങൾ പ്രകടമാകുകയും ചെയ്തു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് നഴ്സിന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. താൻ ഫൈസറിന്റെ കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിച്ചതാണെന്ന് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.


ALSO READ: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും


എന്നാൽ ഫൈസറിന്റെ ഡോസ് 50 ശതമാനം മാത്രമെ സുരക്ഷ നൽകു. രണ്ടാമെത്തെ ഡോസും കൂടു ചേരുമ്പോഴാണ് കമ്പിനി ഉറപ്പ് തരുന്ന 95 ശതമാനം സുരക്ഷ ലഭിക്കുന്നത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം 10-14 ദിവസം വരെ വ്യായമവും സുരക്ഷിതമായ അന്തരീക്ഷത്തിൽ കഴിണമെന്നാണ് ഫൈസറിന്റെ (Pfizer-BioNTech) വൃത്തങ്ങൾ അറിയിക്കുന്നത്. അല്ലാത്തപക്ഷം വേ​ഗത്തിൽ രോ​ഗം പിടിപെടാൻ സാധ്യതയുണ്ടെന്നും കമ്പിനി അറിയിക്കുന്നുണ്ട്.


ALSO READ: COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള സമയമെന്ന് ലോകാരോഗ്യ സംഘടന


നിലവിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും നടപടി ആരംഭിച്ചു കഴിഞ്ഞു. ഇന്ന് യുകെ ഫൈസറിന് പിന്നാലെ ഓക്സ്ഫോർഡ് ആസ്ട്രനെക്കിന്റെ (Oxford University-AstraZeneca) കോവിഡ് വാക്സിനും അനുമതി നൽകിട്ടുണ്ട്. ഇന്ത്യയിലും അടിയന്തര കോവിഡ് വാക്സിൻ അനുമതിക്കായി ഫൈസറും ഓക്സഫോ‌ർഡും കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy