110 വർഷങ്ങൾക്കു മുൻപ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പോയി അപ്രത്യക്ഷ്യമായ ടൈറ്റൻ അന്തർവാഹിനിക്കായുള്ള തിരച്ചിലുകൾ പുരോ​ഗമിക്കുകയാണ്. പൈലറ്റ് ഉൾപ്പെടെ അഞ്ച് സഞ്ചാരികളുമായി പോയ ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ സബ്​മെർസിബിൾ കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയാണ് കാണാമറയത്തായത്. ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രമേ അവർക്ക് പ്രാണവായു ലഭിക്കൂ എന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കേ രക്ഷാപ്രവർത്തനം ദ്രുത​ഗതിയിൽ നടക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എങ്കിലും മണിക്കൂറുകൾ കടന്നു പോകുന്നതിനനുസരിച്ച് പ്രതീക്ഷയുടെ നാളങ്ങളും അണഞ്ഞു കൊണ്ടിരിക്കുകയാണ്. ആ അഞ്ചു ജീവനുകളും രക്ഷിക്കാനാകുമോ എന്ന് ലോകം മുഴുവൻ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ടൈറ്റാൻ കാണാതായ പ്രദേശത്തു നിന്നും തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാർ ഉപകരണങ്ങൾ ചില ശബ്ദതരങ്ങൾ പുറപ്പെടുവിച്ചത് ആശ്വാസമാകുന്നുവെങ്കിലും ടൈറ്റാന്റെ സമീപത്ത് എത്താൻ ഇത് വരെ സാധിച്ചിട്ടില്ല. അരമണിക്കൂറിന്റെ ഇടവേളകളിൽ ആണ് ശബ്ദം പുറപ്പെടുവിക്കുന്നത്. 


ALSO READ: പ്രതീക്ഷയായി ആ ശബ്ദം..കടലിന്റെ അടിയില്‍ നിന്ന് ശബ്ദം മുഴങ്ങുന്നു


രക്ഷാപ്രവർത്തനത്തിന് നേരിടുന്ന വെല്ലു വിളികൾ


1. കടലിലെ ഏത് തിരച്ചിലുകൾക്കും രക്ഷാപ്രവർത്തനത്തിനും, കാലാവസ്ഥ, രാത്രിയിലെ വെളിച്ചക്കുറവ്, കടലിന്റെ അവസ്ഥ, ജലത്തിന്റെ താപനില എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കാനാകുമോ എന്നതിനെ തീർച്ചപ്പെടുത്താൻ കഴിയുന്നത്. തിരമാലകൾക്ക് താഴെ ഒരു വിജയകരമായ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഘടകങ്ങൾ അതിലും ബുദ്ധിമുട്ടുള്ളതുമാണ്.


2. പരിഹരിക്കേണ്ട ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഏറ്റവും വലിയ പ്രശ്നം എന്നത് ആദ്യം ടൈറ്റനെ കണ്ടെത്തുക എന്നതാണ്. പല അണ്ടർവാട്ടർ വാഹനങ്ങളിലും ഒരു ശബ്ദസംവിധാനം ഘടിപ്പിച്ചിരിക്കുന്നു. ഇതിനെ പിംഗർ എന്നാണ് പലപ്പോഴും വിളിക്കുന്നത്. ഇത് രക്ഷാപ്രവർത്തകർക്ക് വെള്ളത്തിനടിയിൽ കണ്ടെത്താൻ കഴിയുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. എന്നാൽ ടൈറ്റനിനെ സംബന്ധിച്ച് അതിൽ  പിംഗർ ഘടിപ്പിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.


3. മുങ്ങിക്കപ്പലിന് ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ അതിന്റെ സപ്പോർട്ട് ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈറ്റാനിക് സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് 2 1/2 മണിക്കൂറാണുള്ളത്.


4. ടൈറ്റനുമായി കമ്മ്യൂണിക്കേഷൻ നടത്തുന്ന ഉപകരണത്തിലോ അതല്ലെങ്കിൽ അതിന്റെ ഇറക്കവും കയറ്റവും നിയന്ത്രിക്കുന്ന ബാലസ്റ്റ് സംവിധാനത്തിലോ ടാങ്കുകളിൽ വെള്ളം നിറച്ച് മുങ്ങാനും വായുവിലൂടെ വെള്ളം പമ്പ് ചെയ്ത് ഉപരിതലത്തിലേക്ക് തിരികെ വരാനുള്ള സംവിധാനത്തിലോ പ്രശ്നമുണ്ടായിരിക്കാനാണ് സാധ്യതയെന്നാണ് നി​ഗമനം. 


5. കപ്പലിനെ സംബന്ധിച്ച് മറ്റൊരു അപകടസാധ്യത ഉപരിതലത്തിലേക്ക് മടങ്ങാൻ കഴിയാത്ത രീതിയിൽ ഏതെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി പോകുക എന്നതാണ്. പ്രത്യേക ഉപകരണങ്ങൾ ധരിക്കുകയും ഹീലിയം അടങ്ങിയ വായു മിശ്രിതങ്ങൾ ശ്വസിക്കുകയും ചെയ്യുന്ന ഹ്യൂമൻ ഡൈവേഴ്‌സിന് ഉപരിതലത്തിൽ നിന്ന് നൂറ് അടി ആഴത്തിൽ സുരക്ഷിതമായി എത്താൻ കഴിയും. നൂറ് അടി ആഴത്തിൽ, സൂര്യനിൽ നിന്നുള്ള പ്രകാശത്തിന് വെള്ളത്തിലേക്ക് തുളച്ചുകയറാൻ കഴിയില്ല.


6. ഏകദേശം 14,000 അടി ആഴത്തിലാണ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ  ടൈറ്റാനിക് സ്ഥിതിചെയ്യുന്നത്. പ്രത്യേക സബ്‌മെർസിബിളുകൾക്കുള്ളിൽ മാത്രമേ മനുഷ്യർക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളു. 


7. യുഎസ് നേവിക്ക് 2000 അടി താഴ്ചയിൽ എത്താനാകുന്ന ഒരു അന്തർവാഹിനി റെസ്ക്യൂ വാഹനമുണ്ട്. ആഴത്തിലുള്ള വെള്ളത്തിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് വസ്തുക്കളെ വീണ്ടെടുക്കുന്നതിന്, നാവികസേന ആശ്രയിക്കുന്നത് റിമോട്ട്-ഓപ്പറേറ്റഡ് വാഹനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവയെയാണ്. ദക്ഷിണ ചൈനാ കടലിൽ 2000ത്തിൽ 12,400 അടി താഴ്ചയിൽ തകർന്ന എഫ്-35 ജോയിന്റ് സ്ട്രൈക്ക് ഫൈറ്ററിനെ രക്ഷിക്കാൻ ഉപയോഗിച്ചത് പോലെ.


8. എന്നാൽ ടൈറ്റനെ സംബന്ധിച്ച് അവയുടെ ബാറ്ററികൾ പ്രവർത്തനരഹിതമാവുകയും, യാത്രക്കാരുടെ ശരീരതാപനില ചൂടാക്കി നിലനിർത്തുന്ന ഹീറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന തരത്തിൽ ഉള്ള ഒരു സാഹചര്യം ഉണ്ടായാൽ, ഉള്ളിലുള്ള ആളുകൾ ഹൈപ്പോതെർമിക് ആകുകയും ഒടുവിൽ സാഹചര്യം അതിജീവിക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും എന്നതാണ് യാഥാർത്ഥ്യം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ