New Delhi : ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് കാനഡാ (Canada) ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഓഗസ്റ്റ് 21 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡെൽറ്റ് വൈറസ് വേരിയന്റിനറെ (Delta Virus Variant) വ്യാപന തോത് വർധിച്ച സാഹചര്യത്തിലാണ് കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22നായിരുന്നു കാനാഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ കോവിഡ് സാഹചര്യം വിലയിരുത്തു നാളെ ജൂലൈ 21 വരെയായിരുന്നു യാത്രവിലക്ക് നിശ്ചിയിച്ചിരുന്നത്. പക്ഷെ വിലക്ക് ഒരു മാസത്തേക്കും കൂടി നീട്ടിയെന്ന് ഗ്ലോബൽ ന്യൂസി സിഎ റിപ്പോർട്ട് ചെയ്തു.


ALSO READ : Canada COVID 19 : വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ


ഇത് നാലാം തവണയാണ് കാനഡാ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടുന്നത്. ഇന്ത്യയിൽ സജീവമായ വ്യാപനതോത് കൂടിയ ഡെൽറ്റ് വകഭേദം ഉള്ള സാഹചര്യത്തിലാണ് വിലക്ക് നീട്ടുന്നതെന്ന് കാനാഡയുടെ ട്രാൻസ്പോർട്ട് മന്ത്രി ഒമർ അൽഘബ്രാ മാധ്യമങ്ങളോടായി അറിയിച്ചു.


ALSO READ : India UAE Flight Service : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് ഈ മാസം അവസാനം വരെ വിമാന സർവീസ് ഇല്ലയെന്ന് എത്തിഹാദ്


ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴും രൂക്ഷമാണെന്ന് അദ്ദേഹം  മാധ്യമങ്ങളോടായി പറഞ്ഞു. കാനഡയുടെ പൊതു ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം കനേഡിയൻ സ്വദേശികളെ ഡെൽറ്റ വകഭേദത്തിൽ രക്ഷപ്പെടുത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് അദ്ദേഹം അഘബ്രാ കൂട്ടിചേർത്തു.


ALSO READ : UAE: ജൂലൈ 21 വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്


അതേസമയം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.