Canada | കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് 19 വാക്സിൻ നിർബന്ധമാക്കിയതിനെതിരെ കാനഡയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താൻ സുഖമായിരിക്കുന്നുവെന്നും പൊതുജനാരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കോവിഡ് 19 വാക്സിൻ നിർബന്ധമാക്കിയതിനെതിരെ കാനഡയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ട്രക്കുകളിലും മറ്റ് വലിയ വാഹനങ്ങളുമായിയാണ് പ്രതിഷേധക്കാർ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് എത്തി ചേർന്നിരിക്കുന്നത്. കോവിഡ് വാക്സിൻ നിർബന്ധമാക്കയതിനെതിരെയും മറ്റ് ആരോഗ്യ സംബന്ധമായ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തലസ്ഥാനത്തെത്തിയിരിക്കുന്നത്.
അതേസമയം 1000ത്തിലധികം പ്രതിഷേധക്കർ പാർലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫ്രീഡം കോൺവോയ് എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...