ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു  പറഞ്ഞത്. ചാള്‍സ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതിന്റെ ഭാഗമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവെക്കുകയും ചികിത്സയും വിശ്രമവുമായി തുടരുകയാണ് ചാള്‍സ് രാജാവ്. ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു.


കുടുംബം വെല്ലുവിളികള്‍ നേരിടുകയാണെന്ന് വില്യം രാജകുമാരന്‍ പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ഔദ്യോഗിക പരിപാടികളും അദ്ദേഹം  ഒഴിവാക്കുകയായിരുന്നു.ആശുപത്രിയിലായിരുന്ന സമയത്ത് എല്ലാവരും നൽകിയ പിന്തുണ വളരെ വലുതാണെന്ന് കെയ്റ്റ് വീഡിയോയില്‍ പറഞ്ഞു.


എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മക്കളെ പറഞ്ഞ് മനസിലാക്കുന്നതിലായിരുന്നു പ്രയാസമെന്നും എല്ലാ ആരോഗ്യത്തോടെയും തിരികെ വരുമെന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും കെയ്റ്റ് പറഞ്ഞു. കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതോടെ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും പ്രതികരിച്ചു. കെയ്റ്റിനും കുടുംബത്തിനും സ്വകാര്യതയില്‍ സമാധാനത്തോടെ എത്രയും പെട്ടെന്ന് രോഗമുക്തി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നതായും ഇരുവരും പറഞ്ഞു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.