Viral Video: പാക്കിസ്ഥാന്‍ വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍, മരണം 97
കറാച്ചിയ്ക്കടുത്ത് പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍ പുറത്ത്.
ഇസ്ലാമാബാദ്: കറാച്ചിയ്ക്കടുത്ത് പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍ പുറത്ത്.
91 യാത്രക്കാരുണ്ടായിരുന്ന വിമാനം വെള്ളിയാഴ്ചയാണ് തകര്‍ന്നുവീണത്. PIAയുടെ എയര്‍ബേസ് എ-320 വിമാനമാണ് കറാച്ചി ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപം തകര്‍ന്നത്.
വിമാനം കെട്ടിടങ്ങളിലേക്ക് വന്നു പതിച്ചയുടന്‍ ഉഗ്രസ്ഫോനമുണ്ടാകുകയും സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക പടരുകയും ചെയ്തു. സമീപത്തെ ഒരു വീട്ടില്‍ ഘടിപ്പിച്ചിരുന്ന CCTVയിലാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കോവിഡിന്‍റെ മറ, പരീക്ഷ തട്ടിപ്പുകാരിക്ക് കൂട്ടുനിന്ന് കേരളാ സര്‍വകലാശാല
ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന വിമാനം മാലിറിലെ ജിന്നഗാര്‍ഡന്‍ പ്രദേശത്തെ മോഡല്‍ കോളനിയിലാണ് വീണത്.
ജീവനക്കാരടക്കം 99 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടം നടന്നത് ആള്‍താമസ മേഖലയായതിനാല്‍ മരിച്ചവര്‍ വിമാനത്തിലെ യാത്രക്കാരാണോ അതോ പ്രദേശ വാസികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഒരു തവണ അനുമതി റദ്ദാക്കിയ വിമാനം രണ്ടാം തവണ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് അപകടമെന്നാണ് സൂചന. കൊറോണ വൈറസ് ലോക്ക്ഡൌണിനു ഇളവുകള്‍ നല്‍കി ദിവസങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ വിമാന സര്‍വീസ് പുനരാരംഭിച്ചത്.