മൃഗങ്ങള്‍ക്ക് അതിജീവനം ദൈനംദിന പ്രശ്‌നമാണ്. ചെറിയ മൃഗങ്ങള്‍ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വലിയ വേട്ടക്കാര്‍ അവരെ കൊന്ന് ഭക്ഷണമാക്കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിന് ഉത്തമ ഉദാഹരണായി മാറിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശന്നുവലഞ്ഞ മുതലയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നീന്തുന്ന കൃഷ്ണമൃഗമാണ് വീഡിയോയിലുള്ളത്. ചലച്ചിത്ര നിര്‍മ്മാതാവ് വിനോദ് കാപ്രിയാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയേ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഒരു ടോപ്പ് ക്ലാസ് ക്ലൈമാക്‌സ്!' എന്നാണ് കാപ്രി വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. വൈല്‍ഡ് ലൈഫ് പ്ലാറ്റ്‌ഫോമായ ലേറ്റസ്റ്റ് സൈറ്റിംഗ്‌സ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. 


ALSO READ: സിംഹത്തെ വിരട്ടിയ ആമ; പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ


ഒരു ജലാശയത്തില്‍ നീന്തുന്ന കൃഷ്ണമൃഗമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ കൃഷ്ണമൃഗത്തെ ഒരു മുതല പിന്തുടരുകയാണെന്ന് വ്യക്തമാകും. തന്റെ മുന്നിലൂടെ അതിവേഗത്തില്‍ നീന്തുന്ന കൃഷ്ണമൃഗത്തെ ലക്ഷ്യമിട്ട് മുതല കുതിച്ചു പായുന്നത് വീഡിയോയില്‍ കാണാം. 


രണ്ട് മൃഗങ്ങളും കഴിയുന്നത്ര വേഗത്തില്‍ നീന്തുന്നതിനാല്‍ ത്രില്ലിടിപ്പിക്കുന്ന ചേസിംഗ് കുറച്ചുനേരം തുടരുന്നു. എന്നല്‍, കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, മുതല കൃഷ്ണമൃഗത്തിന് മുകളിലെത്തി അതിനെ വെള്ളത്തിനടിയിലേക്ക് വലിച്ചിടുന്നത് കാണാം. തുടര്‍ന്ന് കടുത്ത പോരാട്ടം നടത്തിയ കൃഷ്ണമൃഗം മുതലയെ ചവിട്ടുകയും വെള്ളത്തില്‍ നിന്ന് ചാടി ഒടുവില്‍ നദീതീരത്ത് എത്തുകയും ചെയ്യുന്നു.  



 


ഒരു ബോട്ടില്‍ സഞ്ചരിച്ചിരുന്നവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കൃഷ്ണമൃഗത്തിന് വേണ്ടി ഇവര്‍ ആഹ്ലാദിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. വീഡിയോയ്ക്ക് 33,000ത്തിലധികം കാഴ്ചകളും 1,200ലധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. കൃഷ്ണമൃഗത്തിന്റെ രക്ഷപ്പെടലില്‍ നിരവധിയാളുകളാണ് ആശ്വാസം പ്രകടിപ്പിച്ചത്. ഈ കൃഷണമൃഗമാണ് യഥാര്‍ത്ഥ യോദ്ധാവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ അത്ഭുതകരമായ വേഗതയും മനോധൈര്യവും അതിശയകരമാണെന്ന് മറ്റ് ചിലര്‍ കമന്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.