Chicago Shooting: ചിക്കാഗോ വെടിവെപ്പ്: അക്രമിയായ 22 കാരൻ അറസ്റ്റിൽ
US July 4 parade shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്.
ചിക്കാഗോ: Chicago Shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്. ആറ് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടുന്നത്.
അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യ ദിനമായ ഇന്നലെയാണ് (July 4) വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി തന്നെ പ്രതിയെ പിടികൂടിയിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 36 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല.
Also Read: കോപ്പൻഹേഗൻ വെടിവെപ്പ്: 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെപ്പുണ്ടായത്. പരേഡ് നടക്കുന്ന പാർക്കിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വെടിവെക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധയിൽ ഉപേക്ഷിച്ച തോക്കുകൾ കണ്ടെത്തിയിരുന്നു. അക്രമി പത്തു മിനിറ്റോളം വെടിയുതിർത്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമായി നൂറ് കണക്കിനാളുകളാണ് ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. മെക്‌സിക്കൻ പൗരന്മാരും വയോധികരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
യുഎസിൽ വീണ്ടും വെടിവെയ്പ്പ്; ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെയ്പ്പ്
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരിപാടിയായ ജൂലൈ ഫോർത്ത് പരേഡിനിടെയാണ് വെടി ഉതിർത്തത്. ചിക്കാഗോയിലെ ഹൈലാൻഡ് പാർക്കിൽ പരേഡ് നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടക്കുന്നതെന്ന് ലേക്ക് കൌണ്ടി ഷെരീഫ് പറഞ്ഞു.
ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അക്രമി ഏകദേശം 25 റൌണ്ട് വെടി ഉതിർത്തതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്. യുഎസ് സമയം രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരേഡിലേക്കാണ് അക്രമി വെടി ഉതിർത്തത്. ഇത് സംബന്ധിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...