യുദ്ധവേഷത്തില്‍ 12,000 സൈനികര്‍ അണിനിരന്ന ചൈനയുടെ കൂറ്റന്‍ പരേഡ്
ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചൈന സൈനിക പരേഡ് നടത്തി. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികര്‍ ഇറങ്ങിയതെന്നത് പരേഡിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. എണ്ണംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്.
ബെയ്ജിങ്: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചൈന സൈനിക പരേഡ് നടത്തി. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികര്‍ ഇറങ്ങിയതെന്നത് പരേഡിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. എണ്ണംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്.
12,000 സൈനികര്‍, പോര്‍വിമാനങ്ങള്‍, വിവിധ തരം യുദ്ധായുധങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് ചൈന ഈ കൂറ്റന്‍ പരേഡില്‍ അണിനിരത്തിയത്. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ മിസൈലുകളും ഈ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
സൈനിക വേഷത്തിലാണ് പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധന ചെയ്യുവാന്‍ എത്തിയത്. എല്ലാ ആക്രമണകാരികളെയും ചെറുത്തു തോൽപ്പിക്കാനുള്ള ശക്തി ചൈനീസ് പട്ടാളത്തിനുണ്ടെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് പത്തുമിനിട്ടു നീണ്ട തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥാപിക്കപ്പെട്ടതിന്റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ ആണ് ഈ വമ്പന്‍ പരേഡ് നടന്നത്. മാവോ സെതുങ്ങിന്റെ നേതൃത്വത്തില്‍ 1927 ഓഗസ്റ്റ് ഒന്നിനാണു പിഎല്‍എ സ്ഥാപിച്ചത്.
സിക്കിം അതിര്‍ത്തിയിലെ ഡോകലായിൽ ഇന്ത്യ – ചൈന സംഘർഷം നിലനില്‍ക്കുന്നതിനിടെയാണു ചൈനയുടെ ഈ ശക്തിപ്രകടനം. തങ്ങളുടെ സൈനികശേഷി ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ നടപടിയിലൂടെ ചൈന ലക്ഷ്യമിട്ടതെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.