ന്യൂ​ഡ​ല്‍​ഹി: നാളുകൾക്ക് ശേഷം അതിര്‍ത്തിയില്‍ വീണ്ടും ചൈ​ന​യു​ടെ പ്ര​കോ​പ​ന​ക​ര​മാ​യ നീ​ക്കം. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ചൈ​ന ഗ്രാ​മം നി​ര്‍​മി​ക്കു​ന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 101 വീ​ടു​ക​ള്‍ ഉ​ള്ള ഗ്രാ​മ​മാ​ണ് ചൈ​ന ഇവിടെ നി​ര്‍​മി​ക്കു​ന്ന​ത്.ഇതിന്റെ സാ​റ്റ്‌ലൈറ്റ് ചി​ത്ര​ങ്ങ​ള്‍ എ​ന്‍​.ഡി​.ടി​.വി​ പുറത്ത് വിട്ടു. അതേസമയം, ഇ​ന്ത്യന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലാ​ണ് നി​ര്‍​മാ​ണം എന്നതാണ് ഗുരുതരം. സു​ബ​ന്‍​സി​രി ജി​ല്ല​യി​ലെ സ​രിചു ​ന​ദി​യു​ടെ തീ​ര​ത്താ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READBJP Vs TMC: മുട്ടുമടക്കില്ല, സുവേന്ദു അധികാരിയുടെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന്​ മമത ബാനര്‍ജി


നേരത്തെ അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങളുടെ നിർമ്മാണം തുടങ്ങിയത് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. അമേരിക്കൻ ഭൗമനിരീക്ഷണ ഏജൻസിയായ പ്ലാനറ്റ് ലാബ്സാണ് ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിവരം പുറത്തായതോടെ ചൈന പ്രതിരോധത്തിലായി. ഇന്ത്യ- ചൈന- ഭൂട്ടാൻ മുക്കവലയ്‌ക്ക് അടുത്താണ് ഗ്രാമങ്ങൾ. ബും ലാ ചുരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം ആണ് ഗ്രാമങ്ങളിലേയ്ക്ക് ഉള്ളത്. ദോക്‌ലാമിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രമെ ഇവിടെ നിന്ന് ദൂരം ഉള്ളു. 2017ൽ ഇന്ത്യ- ചൈന സേനകൾ രണ്ടു മാസത്തിലേറെ മുഖാമുഖം നിന്ന ഇവിടം തന്ത്ര പ്രധാനമേഖലയാണ്. ഫെബ്രുവരിയിലെങ്കിലും ഗ്രാമങ്ങളുടെ നിർമ്മാണം ചൈന തുടങ്ങിയിരുന്നു എന്നാണ് ഇന്ത്യയുടെ ഇക്കാര്യത്തിലെ നിഗമനം.


ALSO READPM Modi in Pakistan: പാക്കിസ്ഥാനിൽ മോദിയുടെ പോസ്റ്ററുമായി ആളുകൾ തെരുവിൽ


മെയ്- ജൂൺ മാസങ്ങളിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായി, ശ്രദ്ധ അവിടേയ്ക്ക് മാറിയ സാഹചര്യമാണ് ചൈന ദുരുപയോഗിച്ചത്. ഇന്ത്യൻ പ്രദേശത്തേക്ക് ഉള്ള നുഴഞ്ഞുകയറ്റം ആണ് ഗ്രാമങ്ങൾ സ്ഥാപിയ്ക്കുക വഴി ചൈനയുടെ ലക്ഷ്യം. ഹാൻ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും ആകും ഇതിനായ് ഉപയോഗിക്കുക. നുഴഞ്ഞ് കയറ്റം ചൈന നടത്തും എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ എജൻസികൾ മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.