China Malaria - Free : 70 വർഷങ്ങൾക്കൊടുവിൽ ചൈനയെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
1940 ൽ ചൈനയിൽ (China) 30 മില്യൺ ആളുകൾക്കായിരുന്നു മലേറിയ ബാധിച്ചിരുന്നത്.
Geneva: ലോകാരോഗ്യ സംഘടന (World Health organization) ബുധനാഴ്ച്ച ചൈനയെ (China) മലേറിയ (Malaria) വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. 70 വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക്
ഒടുവിലാണ് കൊതുകുകൾ പരത്തുന്ന മലേറിയയെ രാജ്യത്ത് നിന്ന് തുടച്ച് മാറ്റാൻ ചൈനയ്ക്ക് കഴിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലാണ് വിവരം അറിയിച്ചത്.
1940 ൽ ചൈനയിൽ (China) 30 മില്യൺ ആളുകൾക്കായിരുന്നു മലേറിയ ബാധിച്ചായിരുന്നത്. തുടർന്ന് മലേറിയയെ രാജ്യത്ത് നിന്ന് തുടച്ച് മാറ്റാൻ ചൈന കഠിന പ്രയത്നം നടത്തുകയായിരുന്നു. കഴിഞ്ഞ 4 വർഷങ്ങളിലും ചൈനയിൽ നിന്ന് ആർക്കും മലേറിയ രോഗം ബാധിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് രാജ്യത്തെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചത്.
ലോകാരോഗ്യസംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനയിൽ നിന്ന് മലേറിയ പൂർണമായും ഒഴിവാക്കിയതിന് അഭിനന്ദനം അറിയിച്ചു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഒരു രാജ്യത്ത് നിന്ന് ആർക്കും മലേറിയ ബാധിച്ചിട്ടില്ലെങ്കിൽ അവർക്കും മലേറിയ വിമുക്ത രാജ്യത്തിനായി അപേക്ഷ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിക്കുന്ന 40 മത് രാജ്യമാണ് ചൈന. 2021 ൽ എൽ സാൽവഡോർ, 2019 ൽ അൾജീരിയ, അർജന്റീന, 2018 ൽ പരാഗ്വേ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും മലേറിയ വിമുക്ത രാജ്യങ്ങളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ മലേറിയ ഉണ്ടായിട്ടില്ലാത്ത 61 രാജ്യങ്ങളും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...